തിരുവന്തനപുരം:’ഡിജിറ്റല്‍ സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതീകമാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയില്‍ നിന്നുള്ള സരസു. കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം ലഭിക്കേണ്ടതുണ്ട്. ഇതിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ‘ഡിജി കേരള’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഗുണഭോക്താവാണ് സരസു.’ കയ്യില്‍ മൊബൈല്‍ ഫോണും ചെവിയില്‍ ഇയര്‍ഫോണുമായി ഇരിക്കുന്ന വൃദ്ധയുടെ ചിത്രത്തോടൊപ്പം മുഖ്യമന്ത്രി ഫേസ് ബുക്കില്‍ എഴിതിയ കുറിപ്പി്ന്റെ തുടക്കമാണിത്.
ഇതുപോലെ ഡിജിറ്റല്‍ ഉപകരണങ്ങളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഉപയോഗിക്കാന്‍ കേരളത്തിലെ മുഴുവന്‍ പേരെയും പ്രാപ്തരാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ സംസ്ഥാനതല ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കുറിപ്പ്. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ഇടതു സര്‍ക്കാറിന്റെ പദ്ധതി ആണെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്
നരേന്ദ്രമോദി സര്‍ക്കാരിന്റെ നൂനത പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. . ഇതിന്റെ പരമ പ്രധാന ലക്ഷ്യം ഇന്ത്യയേയും ഗ്രാമങ്ങളെയും ഡിജിറ്റല്‍ യുഗത്തിലേക്ക് നയിക്കുക, ശക്തീകരിക്കുക,എല്ലാ അറിവുകളും വിരല്‍ത്തുമ്പില്‍’ എന്നതാണ്.എല്ലാ വ്യക്തികള്‍ക്കും ഡിജിറ്റല്‍ അടിസ്ഥാന സൗകാര്യങ്ങളുടെ പ്രയോജനം,ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍, ഇലക്ട്രോനിക്സ് രീതിയില്‍,ജനങ്ങളെ ഡിജിറ്റല്‍ ശാക്തീകരനത്തിലെക്ക് നയിക്കുക എന്നിങ്ങനെ മൂന്നു തലങ്ങളിലുള്ള കാഴ്ച പാടുകളാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയെ കളിയാക്കിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി കൊണ്ട് പട്ടിണി മാറുമോ എന്ന് ചോദിച്ചിരുന്നു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമാണ് ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.
‘ഡിജിറ്റല്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരമായ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള ഇടപെടലുകള്‍ നടത്തി വരികയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചും കെഫോണ്‍ പദ്ധതി നടപ്പാക്കിയും സര്‍ക്കാര്‍ ആ കടമ നിറവേറ്റി വരികയാണ്. കണക്ടിവിറ്റി ലഭ്യമാക്കിയാല്‍ മാത്രം പോരാ, ഇന്റര്‍നെറ്റ് സങ്കേതങ്ങളും നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടതു കൂടിയുണ്ട്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി.എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനകീയ സേവനങ്ങളും വികസനപദ്ധതികളുടെ ഗുണഫലങ്ങളും എല്ലാവരിലേക്കുമെത്തിക്കാന്‍ സാധിക്കണം. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനുള്ള പ്രയത്നം ഈ ലക്ഷ്യം കൈവരിക്കാനുള്ള വലിയ ചുവടുവെപ്പാണ:്. എന്നാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലെ അവകാശവാദം
ട്രയിനില്‍ തീയിട്ട പ്രതിയെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ മഹാരാഷ്ട പോലീസ് പിടിച്ചതിന് കേരളപോലീസിനെ അഭിനന്ദിച്ച മുഖ്യമന്ത്രിയില്‍ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാം എന്ന തരത്തിലുള്ള കമന്റുകളും വരുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: