തിരുവനന്തപുരം: സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണം ലഭിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ െ്രെകസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ ഈസ്റ്റര്‍ സന്ദേശം നല്കി.
പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ആശംസകള്‍ നല്‍കാനായി കോഴിക്കോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കിനെ സന്ദര്‍ശിച്ചു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് ആശംസകള്‍ നേരാന്‍ ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയും മുന്‍ സംസ്ഥാന പ്രസിഡന്ര് പി കെ കൃഷ്ണദാസുമാണ് എത്തിയത്.
കൊച്ചിയില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന് സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി വി. മുരളീധരന് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിനെ മധ്യമേഖലാ അധ്യക്ഷന്‍ എന്‍ ഹരിയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.
കൈസ്തവ മതമേധാവികള്‍ മാത്രമല്ല സാധാരണ െ്രെകസ്തവര്‍ക്കും ബി.ജെ.പിയോടുള്ള സമീപനത്തില്‍ അനുകൂലമായി മാറ്റമാണ് ദൃശ്യമായിരിക്കുന്നതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ ഭരണത്തോടുമുള്ള പ്രതീക്ഷയും വിശ്വാസവും െ്രെകസ്തവ സമൂഹത്തിനാകെ ഉണ്ടായിരിക്കുന്നു എന്നാണ് അനുഭവപ്പെട്ടത്. െ്രെകസ്തവ വിശ്വാസികള്‍ കൂടുതലുളള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലുമെല്ലാം സദ്ഭരണത്തിന്റെ നാളുകള്‍ അവര്‍ കണ്ടു കഴിഞ്ഞു .എല്ലായിടത്തും അഭൂതപൂര്‍വമായ വികസനമാണ് കാണുന്നത്. ഈ വികസനം കേരളത്തിലും അനുഭവപ്പെടണമെങ്കില്‍ ഇവിടെയും നരേന്ദ്രമോദിയുടെ നേതൃത്വവും ബി.ജെ.പി ഭരണവും വേണമെന്ന തിരിച്ചറിവ് െ്രെകസ്തവ വിശ്വാസികള്‍ക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ട്.
ബി.ജെ.പിയെ സ്വാഗതം ചെയ്തുള്ള കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ലേഖനം വളരെ പ്രസക്തവും യാഥാര്‍ഥ്യ ബോധത്തോടെയുമുള്ളതാണ്. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും കുപ്രചാരണം നടത്താനുളള ഇടതു വലതു മുന്നണികളുടെ പതിറ്റാണ്ടുകളായുളള ശ്രമം ഇവിടെ പരാജയപ്പെടുകയാണ്. കേരളത്തില്‍ മതന്യൂനപക്ഷങ്ങള്‍ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തി വികസനത്തിനായി മുന്നോട്ടുവരണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പാര്‍ട്ടിയില്‍ വരുന്ന ,അര്‍ഹതയുളളവര്‍ക്കും കഴിവുളളവര്‍ക്കും ബി.ജെ.പിയില്‍ ഏതറ്റം വരെ പോകാനാകും. കോണ്‍ഗ്രസില്‍ അതൊരിക്കലും സ്വപ്നംകാണാനാകില്ല. ബി.ജെ.പിയില്‍ വരുന്ന ആര്‍ക്കും നിരാശരാകേണ്ടിവരില്ല. കോണ്‍ഗ്രസിനെപ്പോലെ ഒരു കുടുംബത്തിനും ഉപജാപക സംഘത്തിനും വീതിച്ചു വയ്ക്കാനുളള പാര്‍ട്ടി. കേന്ദ്ര കാബിനറ്റില്‍ പോലും വിവിധ മേഖലകളില്‍ കഴിവുള്ളവരെ നോക്കിയാണ് നിയോഗിച്ചിരിക്കുന്നത്. ഏത് ചെറുപ്പക്കാര്‍ക്കും ബി.ജെ.പിയില്‍ അവസരമുണ്ടെന്ന് സുരേന്ദ്രന് പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: