ന്യൂദല്‍ഹി: മോദി വിരുദ്ധ ജേണലിസ്റ്റുകളില്‍ മുമ്പനാണ് രാജ് ദീപ് സര്‍ദേശായി. അദ്ദേഹത്തിന്റെ ഭാര്യയാണ് ജേണലിസ്റ്റ് കൂടിയായ സാഗരിക ഘോഷ്. അവരും മോദി സര്‍ക്കാരിനെതിരായ ആയുധങ്ങള്‍ പരതുന്ന ജേണലിസ്റ്റ് തന്നെ.
ഈയിടെ അവര്‍ പങ്കുവെച്ച ട്വിറ്റര്‍ സന്ദേശത്തില്‍ ബംഗ്ലാദേശിലെ ലിനന്‍ ഷര്‍ട്ടിനെ പുകഴ്ത്തുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ലിനന്‍ ഷര്‍ട്ട് ബംഗ്ലാദേശിലേതാണെന്ന് ഒരു ലിനന്‍ ഷര്‍ട്ടിന്റെ ചിത്രം കൂടി പങ്കുവെച്ച് സാഗരിക ഘോഷ് പറയുന്നു.
“എന്നാല്‍ അതിന്റെ പേരില്‍ ലക്ഷക്കണക്കിന് അനധികൃത ബംഗാളികളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യണമെന്നായിരിക്കും സാഗരിക ഘോഷ് പറയുന്നത്. “- തിരിച്ചടിച്ച് ബിജെപി നേതാവ് ഷെഫാലി വൈദ്യ പറയുന്നു.
“ശരി. ബംഗ്ലാദേശികളുടെ ലിനന്‍ ഷര്‍ട്ട് ഗംഭീരമാണ്. ഇനി അതിന്റെ പേരില്‍ ലക്ഷക്കണക്കിന് ബംഗ്ലാദേശികളെ ഇന്ത്യ സ്വാഗതം ചെയ്യാം. അവര്‍ ബംഗ്ലാദേശില്‍ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി ചെയ്യുന്നതിനെക്കുറിച്ച് മൗനം പാലിക്കാം. ഒരു ഹിന്ദുവിന്റെ ജീവനേക്കാള്‍ വില ലിനന്‍ ഷര്ട്ടിനാണല്ലോ. അത് വിഡ്ഡിത്തമാണ്. ” – ഷെഫാലി വൈദ്യ ട്വീറ്റിലൂടെ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: