തിരുവനന്തപുരം: സംവിധായകന്‍ ലാല്‍ ജോസിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. 1998ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1998 ഏപ്രില്‍ 8 നാണ്
പുറത്തിറങ്ങിയ മറവത്തൂര്‍ കനവ് പുറത്തിറങ്ങിത്.ചന്ദ്രനുദിക്കുന്ന ദിക്കില്‍,രണ്ടാം ഭാവം, മീശ മാധവന്‍, പട്ടാളം, രസികന്‍, ചാന്തുപൊട്ട,് അച്ഛനുറങ്ങാത്ത വീട്, സഹപാഠികള്‍, അറബിക്കഥ, മുല്ല,നീലത്താമര,എല്‍സമ്മ എന്ന ആനക്കുട്ടി,സ്പാനിഷ് മസാല, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍,പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ഏഴു സുന്ദര രാത്രികള്‍, വിക്രമാദിത്യന്‍, നീനാ, വെളിപ്പാടിന്റെ പുസ്തകം, തട്ടുംപുറത്ത് അച്യുതന്‍,നാല്പത്തിയൊന്ന് മ്യാവു, സോളമന്റെ തേനീച്ചകള്‍ എന്നിവയാണ് മറ്റ് സിനിമകള്‍.
സംവിധായകന്‍ കമലിന്റെ സഹായിയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് എത്തിയത് . പ്രാദേശിക വാര്‍ത്തകള്‍ മുതല്‍ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് വരെ 16 ചിത്രങ്ങളില്‍ കമലിനൊപ്പം പ്രവര്‍ത്തിച്ചു . തമ്പി കണ്ണന്താനം, ലോഹിതദാസ് , ഹരികുമാര്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു
തന്നെ സംവിധായകനാക്കിയ കമല്‍,ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലാല്‍ജോസ് ഫേയിസ് ബുക്ക് പോസ്റ്റിട്ടു.
ഏപ്രില്‍ 8 എന്റെ ആദ്യ സിനിമ, മറവത്തൂര്‍ കനവ് റിലീസായിട്ട് ഇന്ന് കാല്‍നൂറ്റാണ്ട് തികയുന്നു. ഒരു പിടി വലിയ മനുഷ്യരുടെ സന്മനസ്സാണ് എന്നെ വഴിനടത്തുന്നത്. ഈ ദിവസം ഞാന്‍ അവരെയെല്ലാം നന്ദിയോടെ ഓര്‍ക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാതിയില്‍ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേററായി സെററില്‍ ഓടി പായുമ്പോള്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായിരുന്ന അലക്‌സാണ്ടര്‍ മാത്യു പൂയപ്പളളിയും ഡോക്ടര്‍ െ്രെബറ്റുമാണ് അവരുടെ അടുത്ത പടത്തിലൂടെ എന്നെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫര്‍ വയ്‌ക്കുന്നത്. ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാല്‍ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതിതന്നാല്‍ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്റെ ചെവിയിലും ഈ വിവരം അവര്‍ എത്തിച്ചു. ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്റെ മറുപടി ലാല്‍ ജോസാണെങ്കി ഞാന്‍ എഴുതാം. ആ വാക്കിന്റെ മാത്രം ബലത്തില്‍ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു. രണ്ട് കൊല്ലം ശ്രീനിയേട്ടനൊപ്പം പല സെററുകളില്‍ കഥാ ചര്‍ച്ച. അതിനിടെ ഉദ്യാനപാലകനില്‍ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്‌നം ആരാണ് നിന്റെ പടത്തിലെ നായകന്‍. കഥ ആലോചനകള്‍ നടക്കുന്നേയുളളൂ എന്ന് എന്റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാല്‍ ഞാന്‍ അഭിനയിക്കാമെന്ന് മമ്മൂക്ക. ശീനിയേട്ടന്റെ വാക്ക്, മമ്മൂട്ടിയുടെ ഓഫര്‍, അലക്‌സാണ്ടര്‍ മാത്യുവിന്റേയും ഡോക്ടര്‍ െ്രെബറ്രിന്റേയും ഉത്സാഹം, ലാല്‍ജോസെന്ന ചെറുപ്പക്കാരനില്‍ ഇവരെല്ലാം ചേര്‍ന്ന് നിറച്ച് തന്ന ഊര്‍ജ്ജമാണ് ‘ഒരു മറവത്തൂര്‍ കനവാ’യി മാറിയത്. 1997 ഡിസംബറില്‍ ഷൂട്ട് തുടങ്ങി, 1998 ഏപ്രില്‍ എട്ടിന് റിലീസായി. എന്നെ സഹസംവിധായകനായി കൂടെ കൂട്ടിയ കമല്‍ സാര്‍, എന്നെ വിശ്വസിച്ച് എന്റെ ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടന്‍, പുതുമുഖ സംവിധായകന്റെ നായകനായ മഹാനടന്‍, സിനിമ വലുതായപ്പോ നിര്‍മ്മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കര്‍ നന്ദി പറയേണ്ടവരുടെ പട്ടിക തീരുന്നില്ല. അതെന്റെ ജീവനോളം വലിയ ഒരു സുദീര്‍ഘ ലിസ്‌ററാണ്. അവരോടെല്ലാമുളള കടപ്പാട് എന്നും എന്റെ ഹൃദയത്തില്‍ മിടിക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഞാന്‍ ചെയ്ത ഇരുപത്തിയേഴ് സിനിമകളെ ഏറ്റെടുത്ത പ്രേക്ഷകര്‍.. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ സ്‌നേഹിക്കുന്നവര്‍. നന്ദി പറഞ്ഞ് ഞാന്‍ ചുരുക്കുന്നില്ല സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ഏവര്‍ക്കും ഈസ്റ്റര്‍ വിഷു ആശംസകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: