കോട്ടയം: കര്‍ഷകരുടെ ക്ഷേമത്തിനും സ്ഥിരതയുള്ള നേട്ടത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ദേശീയ കാര്‍ഷിക വിപണി (ഇ-നാം)പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത് 1,74,89327 കര്‍ഷകര്‍. കര്‍ഷകര്‍ക്ക് പരമാവധി പ്രയോജനം ലഭിക്കാനും ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്ന രീതി പരിഷ്ക്കരിക്കാനും എട്ട് സംസ്ഥാനങ്ങളിലെ 21 മണ്ഡികളില്‍ 2016 ഏപ്രില്‍ 14നാണ് ഇ-നാം പദ്ധതി ആരംഭിച്ചത്.
നിലവില്‍ 22 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1260 വിപണികളാണ് പദ്ധതിയില്‍ ഉള്ളത്. 2,43,193 വ്യാപാരികള്‍ ഇ-നാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2433 എഫ്പിഒകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിസാന്‍ ഇ-നാം പോര്‍ട്ടലില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.
സുതാര്യതയ്ക്കായി ഇലക്ട്രോണിക്സ് അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കാനും ഭീം പേയ്മെന്റ് സൗകര്യം ഉപയോഗിക്കാനും സാധിക്കുമെന്നുള്ളതാണ് പദ്ധതിയുടെ പ്രത്യേകത. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഇ-നാം മണ്ഡികളിലൂടെ ഓണ്‍ലൈനായി വില്പന നടത്താം. വ്യാപാരികള്‍ക്ക് ഇ-നാമിലൂടെ ഏത് സ്ഥലത്തുനിന്നും ലേലം വിളിക്കാമെന്നതും പ്രത്യേകതയാണ്.
ഇ-നാം മണ്ഡി പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസേഷനും കാര്‍ഷിക ഉത്പന്നങ്ങളുടെ ഇ-ട്രേഡിങ്ങിനും പ്രോത്സാഹനം നല്‍കുന്നതാണ്. 2023 ജനുവരി വരെ 2.42 ലക്ഷം കോടിയുടെ 69 ദശലക്ഷം മെട്രിക് ടണ്ണിന്റെ മൊത്ത വ്യാപാരം ഇ-നാം പ്ലാറ്റ് ഫോമില്‍ നടന്നിട്ടുണ്ട്. സ്മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് അസോസിയേഷനാണ് (എസ്എഫ്എസി) പദ്ധതിയുടെ നടത്തിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: