അഹമ്മദാബാദ്: കേരളത്തില്‍ നിന്നും ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന കമ്മ്യൂണിസ്റ്റ് മന്ത്രി ചിഞ്ചുറാണിയെ ആകര്‍ഷിച്ചത് അവിടുത്തെ ചാണകപ്ലാന്റ്. 40 ടണ്‍ ചാണകത്തില്‍ നിന്നും 800 കിലോ ഗ്യാസാണ് അവിടെ ഉല്പാദിപ്പിക്കുന്നത്.
ബിജെപിയെ കളിയാക്കാന്‍ ചാണകത്തിനെതിരെ പ്രതികരിച്ച് പ്രതികരിച്ച് ചാണകത്തെ വിലവെയ്ക്കാത്ത കമ്മ്യൂണിസ്റ്റ് മന്ത്രിയ്ക്ക് ഗുജറാത്തിലെ പ്ലാന്റ് ശരിയ്ക്കും ബോധിച്ചു. കാരണം വെറും 40 ടണ്‍ ചാണകംകൊണ്ട് 800 കിലോ ഗ്യാസാണ് അവിടെ ഉണ്ടാക്കുന്നത്. ഗുജറാത്തിലെ ബനസ് ഡയറിയിലെ സിഎന്‍ജി പ്ലാന്റിന് പിന്നില്‍ ചാണകമാണെന്ന കാര്യം വലിയ അത്ഭുതമാണെന്ന് കണ്ടതോടെ മന്ത്രി അത് ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ചാണകത്തിന്റെ പ്രാധാന്യം മന്ത്രി കുറിപ്പില്‍ വിശദമായി പറയുന്നു:
“ഗുജറാത്തിലെ ബനാസ് ഡയറിയുടെ സി എൻ ജി പ്ലാന്റ് ആണ് ചിത്രത്തിൽ കാണുന്നത്. കർഷകരുടെ വീടുകളിൽ പോയി ചാണകം വാങ്ങി പ്ലാന്റിൽ കൊണ്ടുവരുന്നു. കർഷ്കർക്ക് അതിന് അധിക വരുമാനവും ലഭിക്കുന്നു. പൂർണമായും ചാണകം മാത്രം ഉപയോഗിച്ച് വാണിജ്യ അടിസ്ഥാനത്തിൽ സി എൻ ജി ഉൽപ്പാദിപ്പിക്കുന്നു. പ്രതിദിനം 40 ടൺ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉൽപ്പാദിപ്പിക്കുന്നു
ഉപ ഉൽപ്പന്നങ്ങളായി ഓർഗാനിക് വളവും ഉണ്ടാക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: