ന്യൂദല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്ത് നടത്തിയ പരാമര്‍ശം, അദാനി വിഷയം എന്നിവയുമായി ബന്ധപ്പെട്ട ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം തുടര്‍ച്ചയായ 14ാം ദിവസമാണ് സഭ ബഹളത്തില്‍ മുങ്ങി നിര്‍ത്തിവയ്ക്കുന്നത്.
ലോക് സഭ രാവിലെ നിര്‍ത്തിവച്ച ശേഷം ഉച്ചയ്ക്ക് ചേര്‍ന്നപ്പോള്‍ അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ടി എംസി, ജെഡിയു, എന്‍സിപി അംഗങ്ങളും ബഹളമുയര്‍ത്തി. ഇതിനിടെ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ (ഭേദഗതി ) ബില്‍ സഭയില്‍ അവതരിപ്പിച്ചു. സീറ്റിലേക്ക് മടങ്ങി സഭാനടപടികളുമായി സഹകരിക്കാന്‍ അധ്യക്ഷന്‍ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങള്‍ വഴങ്ങിയില്ല .
രാജ്യസഭയും ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷം ബഹളം തുടര്‍ന്നു. രാജ്യത്തെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് സഭാ നേതാവ് പിയൂഷ് ഗോയല്‍ വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസ്, ഡിഎംകെ, ബി ആര് എസ് അംഗങ്ങള്‍ ബഹളം വച്ചു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ ബഹളമുയര്‍ത്തി. അദാനി വിഷയം ഉയര് ത്തി കോണ്‍ഗ്രസും എഎപിയും ഇടത് പാര്‍ട്ടികളും ഡി എംകെയും ടിഎംസിയും ബഹളം വച്ചതോടെ സഭ പ്രക്ഷുബ്ധമായി. തുടര്‍ന്ന് അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ സഭ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: