കൊച്ചി: മോദിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് കോടതിയില്‍ ചോദ്യം ചെയ്ത അരവിന്ദ് കെജ്രിവാളിന് പിഴ ഈടാക്കിയത് എന്തിനെന്ന ആം ആദ്മി പാര്‍ട്ടി വക്താവ് രാധിക നായരുടെ സംശയത്തിന് വിശദമായ മറുപടി നല്കി ശ്രീജിത് പണിക്കര്‍. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയിലാണ് ശ്രീജിത്ത് പണിക്കരുടെ ഈ വിശദീകരണം.
“വിവരാവകാശ രേഖയുടെ പരിധിയില്‍ പെടാത്ത ഒരു കാര്യം ചോദിച്ചതിനാണ് അരവിന്ദ് കെജ്രിവാളിന് പിഴ ഈടാക്കിയത്. കാരണം ഈ കേസിന് പിന്നില്‍ അരവിന്ദ് കെജ്രിവാളിന് ദുഷ്ടലാക്കുണ്ട്. ഒന്ന് വിവരാവകാശ രേഖ പ്രകാരം ചോദിക്കാന്‍ പാടില്ലാത്ത കാര്യമാണ് അരവിന്ദ് കെജ്രിവാള് ചോദിച്ചത്. രണ്ട് അത് വഴി ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയ്ക്കെതിരെ വിവാദം സൃഷ്ടിക്കുക. ഈ രണ്ട് കാര്യങ്ങളായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ലക്ഷ്യം. ഇത് കൃത്യമായി മനസ്സിലാക്കിയതിനാലാണ് കോടതി ചെലവിലേക്കായി 25,000 പിഴ ഈടാക്കിയത്.” – ശ്രീജിത് പണിക്കര്‍ പറയുന്നു.
“ഒരു പൗരന്റെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സ്വകാരമായ വിവരമാണ്. അത് പ്രസിദ്ധീകരിക്കേണ്ട കാര്യമില്ല എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഈ വിവരം മറ്റൊരാള്‍ക്ക് കൊണ്ടുക്കേണ്ട കാര്യമില്ല എന്ന് സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വരെ ഒരു വിധിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.” – ശ്രീജിത് പണിക്കര്‍ വിശദമാക്കുന്നു.
“മോദിയുടെ ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റ് ഗുജറാത്ത് സര്‍വ്വകലാശാല തന്നെ അവരുടെ വെബ്സൈറ്റില്‍ 2016ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കറസ്പോണ്ടന്റ് വഴിയാണ് മോദി ഡിഗ്രികള്‍ സമ്പാദിച്ചത്. 17ാം വയസ്സില്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി വീടുവിട്ടതിന് ശേഷം ഒരു ആര്‍എസ്എസ് നേതാവിന്റെ നിര്‍ദേശപ്രകാരമാണ് മോദി ബിരുദവും ബിരുദാനന്തരബിരുദവും എടുത്തത്. “- ശ്രീജിത് പണിക്കര്‍ പറയുന്നു.
“ഗുജറാത്ത് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായ എം.എന്‍. പട്ടേല്‍ വാര്‍ത്താ ഏജന്‍സിയായ പിടി ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ മോദിക്ക് ലഭിച്ച മാര്‍ക്കിനെക്കുറിച്ച് വരെ പറഞ്ഞിട്ടുണ്ട്. 800ല്‍ 499 മാര്‍ക്കാണ് മോദിക്ക് ലഭിച്ചിട്ടുള്ളത്. 62.3 ശതമാനമാണ്. ബിരുദാനന്തര ബിരുദത്തില്‍ ആദ്യ വര്‍ഷം ഇത്രമാര്‍ക്ക്, രണ്ടാം വര്‍ഷം ഇത്ര മാര്‍ക്ക് എന്നീ വിവരങ്ങള്‍ വരെ എം.എന്‍. പട്ടേല്‍ വിസ്തരിച്ച് പറഞ്ഞിട്ടുണ്ട്.”- ശ്രീജിത് പറയുന്നു.
എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്ന വിഷയത്തിലാണ് മോദി ബിരുദാനന്തരബിരുദമെടുത്തതെന്നും അങ്ങിനെ ഒരു വിഷയം ഇപ്പോഴില്ലെന്നുമുള്ള ആംആദ്മി വക്താവ് രാധികാ നായരുടെ വിമര്‍ശനത്തിനും ശ്രീജിത് വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. “സമ്പൂര്‍ണ്ണ രാജ്യ ശാസ്ത്ര എന്ന പേരിലുള്ള വിഷയത്തിലാണ് മോദി ബിരുദാനന്തരബിരുദം സമ്പാദിച്ചത്. ഇതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം എന്ന നിലയ്ക്കാണ് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ്- എന്ന വിഷയം വരുന്നത്. – ശ്രീജിത് വിശദീകരിച്ചു.
വെബ്സൈറ്റില്‍ സര്‍വ്വകലാശാല തന്നെ ആധികാരികം എന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി ഈ പരാതി സംബന്ധിച്ച് അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് വിളിച്ച് വിശദീകരണം കേട്ടെങ്കിലും കെജ്രിവാളിന് കൃത്യമായ വിശദീകരണം നല്കാന് സാധിച്ചിരുന്നില്ല. അന്ന് പൊതുപ്രവര്‍ത്തകന്റെ എല്ലാ രേഖകളും പൊതു ജനത്തിന് പരിശോധിക്കാന്‍ അവകാശമുണ്ട് എന്ന രീതിയിലാണ് അരവിന്ദ് കെജ്രിവാള് കോടതിയില്‍ പറഞ്ഞത്. പക്ഷെ വിവരാവകാശ നിയമപ്രകാരം ഇത്തരം കാര്യങ്ങള്‍ ആവശ്യപ്പെടരുത് എന്ന് കെജ്രിവാളിന് അറിയാമെങ്കിലും അദ്ദേഹം വിവാദത്തിന് വേണ്ടി മാത്രം അത് ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: