കൊച്ചി : വീണ്ടും പോലീസിനു നേരെ ആരോപണം. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അകാരണമായി മര്‍ദ്ദിച്ചെന്നാണ് പുതിയ ആരോപണം. കാക്കനാട് സ്വദേശി റിനീഷ് ആണ് ആരോപണമുന്നയിച്ചത്. നോര്‍ത്ത് പാലത്തിനു താഴെ നില്‍ക്കുമ്പോള്‍ എസ്എച്ച്ഒ മുഖത്തടിച്ചെന്നാണ് പരാതി. ലാത്തികൊണ്ട് കാലില്‍ അടിച്ചെന്നും റിനീഷ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. നോര്‍ത്ത് പാലത്തിനു താഴെ ഇരിക്കുകയായിരുന്നു. എന്നോട് എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. കാക്കനാടു നിന്നാണെന്ന് പറഞ്ഞു. കാക്കനാടുള്ളവന്‍ എറണാകുളത്ത് എന്തിനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞ് ഫോണ്‍ പരിശോധനയ്‌ക്കായി നല്‍കാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ പോലീസ് ലാത്തികൊണ്ട് യുവാവിനെ അടിച്ചു. തന്നെ വെറുതെ അടിക്കല്ലേ എന്നു പറഞ്ഞപ്പോള്‍ മുഖത്തും അടിച്ചു. നാലു തവണ് പോലീസ് യുവാവിന്റെ മുഖത്തടിച്ചെന്നും ആരോപിച്ചു.
അടിയുടെ വേദനമൂലം അവിടെ കിടന്ന് കരഞ്ഞു പോയി. ശേഷം പൊലീസ് സ്റ്റേഷനില്‍ െകാണ്ടുപോയി. അവിടെ വച്ച് ഛര്‍ദിച്ചു. തല മരവിച്ചു. തലകറക്കം ഉണ്ടായി. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എഫ്‌ഐആര്‍ ഉണ്ടെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. വൈകിട്ട് അഞ്ചുമണി ആയപ്പോഴാണ് തിരികെ വിട്ടത്. തുടര്‍ന്ന് കേസെടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ കേസൊന്നും എടുത്തിട്ടില്ല. വെറുതെ നോക്കാന്‍ വേണ്ടി ഇരുത്തിയതാണെന്നാണ് പോലീസ് പറഞ്ഞത്. ലഹരിയൊന്നും ഉപയോഗിക്കാത്ത തനിക്ക് ഇതാണ് അവസ്ഥ. തെറ്റ് ചെയ്തിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. സാധാരണക്കാരനാണെങ്കില്‍ തല്ലിക്കൊല്ലാമെന്ന രീതിയാണ് പോലീസിനെന്നും റനീസ് ആരോപിച്ചു.
എന്നാല്‍ കഞ്ചാവ് പരിശോധനയുമായി ബന്ധപ്പെട്ടാണു സ്ഥലത്ത് എത്തിയതെന്നാണ് പോലീസ് സംഭവത്തില്‍ നല്‍കുന്ന വിശദീകരണം. അവിടെ ഉണ്ടായിരുന്നവരില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. ഫോണോ മറ്റു വിവരങ്ങളോ കൈമാറാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് റിനീഷിനെ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയതെന്നും പോലീസ്പ്രതികരിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിനിടെ ഉന്തും തള്ളുമുണ്ടായി സംഘര്‍ഷത്തിലാണ് കലാശിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: