കോട്ടയം/ ഫിലഡല്‍ഫിയ: ഓര്‍മാ ഇന്റര്‍നാഷനലിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര മലയാളിയുവാക്കള്ക്കായി നടത്തുന്ന ഓര്‍മാ ഇന്റര്‍ കോണ്ടിനന്റല് പ്രസംഗ മത്സരത്തിലെ ആദ്യ റൗണ്ട് വിജയികളുടെ പേരു വിവരങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിന് റിലീസ് ചെയ്തു. ഓര്‍മാ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന് ഫോറമാണ് വിധികര്ത്താക്കളിലൂടെ ആദ്യ റൗണ്ട് വിജയികളെ കണ്ടെത്തിയത്. ഓര്‍മാ ടാലന്റ് പ്രൊമോഷന് ടീം അംഗങ്ങളായ ജോസ് തോമസ് (ചെയര്‍), എബി ജോസ് (സെക്രട്ടറി), ഷൈന്‍ ജോണ്സന് (ഡയറക്ടര്‍), ഡോ. ഫ്റെഡ് മാത്യൂ (ഡയറക്ടര്‍), ചെസ്സില്‍ ചെറിയാന് (ഡയറക്ടര്‍), ജോര്‍ജ് നടവയല്‍ (ഓര്‍മാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്), ഷാജി അഗസ്റ്റിന് (ജനറല്‍ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോര്‍ഡ് ചെയര്‍) എന്നിവര്‍ നേതൃത്വം നല്കി.
ഇരുപത് വിജയികളെ വീതം പ്രഖ്യാപിക്കുകയായിരുന്നു ലക്ഷ്യം; എന്നാല്‍ തുല്യ നില പ്രകടിപ്പിച്ച പ്രസംഗങ്ങള്‍ മാറ്റുരച്ചതിനാല്‍ വിജയികളുടെ എണ്ണം ഇരുപത്തിയഞ്ച് വീതമാകുകയായിരുന്നു. ഈ ജേതാക്കള്‍ക്ക് പ്രസംഗ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത് അടുത്ത രണ്ടു ഘട്ടങ്ങളിലേയ്ക്കുള്ള വാഗ്മിത്വത്തിന് തീക്ഷ്ണത വര്‍ദ്ധിപ്പിയ്ക്കുവാന്‍ വേദി നല്‍കും.
വിജയികളുടെ പേര് ഇംഗ്ളീഷ് അക്ഷരമാല ക്രമത്തിലാണ് കൊടുത്തിരിക്കുന്നത്.
പ്രഥമ ഘട്ട വിജയികള്‍: ഇംഗ്ളീഷ് പ്രസംഗം:
1- അഭിജിത്ത് ജോസഫ് (ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി, ഫഗ്വര്, പഞ്ചാബ്), 2- ആല്‍ഫി അജി (സെന്റ് ഫിലോമിനാസ്സ് പബ്ളിക് സ്കൂള്‍ ആന്റ് ജൂനിയര്‍ കോളജ് ഇലഞ്ഞി, എറണാകുളം), 3- അഞ്ജന രാജു ( രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനിയറിങ്ങ്, കാക്കനാട്, എറണാകുളം), 4- ആന്‍ മരിയാ സജി (സെന്റ് മേരീസ് ജി എച് എച് എസ് എസ്, പാലാ), 5- ഐഹം ബിച്ച (ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍, കടക്കാശ്ശേരി, തവനൂര്‍, മലപ്പുറം), 6- ഡൈനാ ആന്റണി (സെന്റ് തോമസ് എച്ച് എസ് എസ്, തങ്കമണി), 7- ഡിന്‍സി മറിയം പി ജോണ്‍ (അല്‍ അലിയാ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, റിയാദ്, സൗദി അറേബ്യ), 8- ഫെലിക്സ് മാത്യൂ (വിര്ഴല് ഗ്രാമര്‍ സ്കൂള്‍ ഫോര്‍ ബോയ്സ്, ബെബിങ്ടണ്, യൂ കെ), 9- ഗൗരി മുരളി (സെന്റ് തെരേസാസ് കോളജ്, എറണാകുളം), 10- ഋഷിക് രാമനാഥന് (കേന്ദ്രീയ വിദ്യാലയ, എറണാകുളം), 11- ഇഷാനി വിനോദ് (മേരിഗിരി സി എം ഐ പബ്ളിക് സ്കൂള്‍, കൂത്താട്ടുകുളം), 12- ജെര്‍മി ജോണ്‍ കറ്റപുറം (ഹെല്‍ത്ത് കരിയേഴ്സ് ഹൈസ്കൂള്‍, സാന്‍ അന്റോണിയോ, ടെക്സസ്, യൂ എസ് ഏ), 13- ജോസ്ന ജോസ് (സെന്റ് മേരീസ് സീനിയര്‍ സെക്കണ്ടറി സ്കൂള്‍, സിക്കാര്‍, രാജസ്ഥാന്), 14- മീരാ ബി ഫാത്തിമ ( ജി ഡ്ബ്ള്യൂ വി ആര്, പിപിപി, മാര്‍ ഇവാനിയോസ്, തിരുവനന്തപുരം), 15- നിഖിത അന്ന പ്രിന്‍സ് (സെന്റ് തെരേസാസ് കോളജ്, എറണാകുളം), 16- നിയാ മരിയാ ജോബി, സെന്റ് ജോണ്‍ നെപൂമിക്കന്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊഴുവനാല്‍), 17- നൂറാ അന്‍വര്‍ സൈയീദ് (യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍,കുവൈറ്റ്), 18- നോയ യോഹന്നാന് (കാര്‍മല്‍ സി എം ഐ പബ്ളിക് സ്കൂള്‍,പുളിയാന്മല, ഇടുക്കി), 19- പാര്‍വതി അനില്‍കുമാര്‍ (വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്, ഇലഞ്ഞി, എറണാകുളം), 20- പ്രിയാ മേരി എബ്രാഹം ( സി എം എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, മല്ലപ്പള്ളി, പത്തനംതിട്ട), 21- പ്രിയാ സോളി ( സെന്റ് തെരേസാസ് കോളജ്, ഓട്ടോണോമസ്, എറണാകുളം), 22- സിദ്ധാര്‍ത്ഥ് കുമാര്‍ ഗോപാല്‍ (സെന്റ് തോമസ് റെസിഡന്‍ഷ്യല്‍ സ്കൂള്‍, മുക്കോലയ്ക്കല്‍, തിരുവനന്തപുരം), 23- സിതാര ബി ഫാത്തിമ (സര്‍വോദയാ സെന്‍ട്രല്‍ വിദ്യാലയ, തിരുവനന്തപുരം), 24- ശ്രീയാ സുരേഷ് (കാണിയ്ക്ക മാതാകോണ് വെന്റ് ഇംഗ്ളീഷ് മീഡിയം ജി എച് എസ് എസ്, പാലക്കാട്), 25- റ്റമന്ന മിശ്ര (ബ്രൈറ്റ് റൈഡേഴ്സ് സ്കൂള്‍,മൊഹമ്മദ് ബിന്‍ സൈയ്യെദ് സിറ്റി, അബുദാബി)
പ്രഥമ ഘട്ട വിജയികള്‍: മലയാളം പ്രസംഗം:
1ആദിത്യന് സുനില്‍ (സെന്റ് ജോസഫ് എച് എസ്, പുലിക്കുറുമ്പ, കണ്ണൂൂര്), 2- ആല്‍ഫിയാ ആന്റണി (ജി എസ് വി എച് എസ് എസ്, സര്‍വജന, സുല്‍ത്താന്‍ ബത്തേരി, വയനാട്),3- ആന്‍ മേരി വര്‍ഗീസ് (ഗുഡ് ഷെഫേഡ് പബ്ളിക് സ്കൂള്‍, തെങ്ങാന, മടപ്പള്ളി), 4- അന്ന മരിയാ ജോസഫ് (സെന്റ് ആന്റണീസ് എച് എസ് എസ്, പൂഞ്ഞാര്‍), 5- അന്ന സെബാസ്റ്റ്യന്‍ (ബാംഗ്ളൂര്‍ സിറ്റി കോളജ് ഓഫ് നേഴ്സിങ്, കല്യാണ്‍ നഗര്‍, ബെംഗലൂരു), 6- അനുഗ്രഹ ടോജോ ( ചാവറാ ഇന്റര്‍നാഷണല്‍ സ്കൂള്‍, അമനക്കര), 7- അഖ്വീനാ മേരി ജെയ്സണ്‍ (സേക്രഡ് ഹാര്‍ട്ട് കോളജ്, തേവര, കൊച്ചി), 8- അരുഷ് പി (സെന്റ് ഫ്രാന്‍സീസ് സ്കൂള്‍, വടക്കെഞ്ചേരി, പാലക്കാട്), 9- ബ്ളെസ്സി ബിനു ( സെന്റ് മേരീസ് എച് എസ് എസ്, ചമ്പക്കുളം, ആലപ്പുഴ), 10- എല്‍സാ നിയാ ജോണ്‍ ( സെന്റ് ജോര്‍ജ് എച് എസ്, കുളത്തുവയല്‍, കോഴിക്കോട്), 11- ജോയല്‍ ബേബി (എച് സി എല്‍ ടെക്നോളജീസ്, എല്‍കോട്ട് ഐ റ്റി പാര്‍ക്ക്, മധുരൈ), 12- ജോയല്‍ ജോസഫ് ( സെന്റ് ജോസഫ്സ് എച് എസ് എസ്, വിളക്കുമാടം,പൂവരണി), 13- ലയാ ജോബി (സെന്റ് മേരീസ് ജി എച് എസ് എസ്, പാല), 14- ലീനൂ കെ ജോസ് (സെന്റ് മേരീസ് എച് എസ് എസ്, ഭരണങ്ങാനം), 15- മാളവികാ മുരളി ( വിദ്യോദയ സ്കൂള്‍, ഇടപ്പള്ളി, കൊച്ചി), 16- മരിയാ ജോണി ( സെന്റ് മേരീസ് എച് എസ് എസ്, തീക്കോയി), 17- നൈനൂ ഫാത്തിമ ( ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍, തിരുവനന്തപുരം), 18- നിവേദ്യ കെ (ജി എച് എസ് എസ്, കുറ്റ്യാടി, കോഴിക്കോട്), 19- റബേക്ക ബിനു ജേക്കബ് ( മേരി ഗിരി, സി എം ഐ പബ്ളിക് സ്കൂള്‍, കൂത്താട്ടുകുളം), 20- റോസ് ബെന്നി( ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍, പാലാ), 21- റോസ്നാ ജോണ്സണ് (സെന്റ് തെരേസാസ് കോളജ് ഓട്ടോണോമസ്, എറണാകുളം), 22-സിയോണാ സിബി (വിമല പബ്ളിക് സ്കൂള്‍, വെട്ടിമറ്റം, തൊടുപുഴ), 23- സിയാന് മരിയാ ഷാജി ( നിര്‍മല എച് എസ് എസ്, ചെമ്പേരി, കണ്ണൂര്‍), 24- സ്നേഹ എസ് ( കാര്‍മല്‍ ജി എച് എസ് എസ്, വഴുതക്കാട്, തിരുവനന്തപുരം), 25- സോനു സി ജോസ് (രാംജസ് കോളജ്, യൂണിവേഴ്സിറ്റി ഓഫ് ഡെല്ലി).
”ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍ 2023” പ്രതിഭയെയേയും, നിരവധി പ്രസംഗ പ്രഗത്ഭമതികളെയും കണ്ടെത്തി ആഗോള മലയാള സംസ്കൃതിയില്‍ പ്രസിദ്ധമാക്കുന്നതിന്, ഓര്മ ഇന്റര്‍നാഷണല്‍ നടത്തുന്ന ആദ്യ ഭൂഖണ്ഡാന്തര പ്രസംഗോത്സവത്തിലെ ലക്കി വിന്നേഴ്സിന്റെ പേരുകള്‍ നേരത്തേ പ്രസിദ്ധപ്പെടുത്തിയിരുന്നു, അവര്‍ക്കുള്ള പ്രശംസാ പത്രങ്ങളും ക്യാഷ് പ്രൈസുകളും അതാതു വിദ്യാലയങ്ങളിലെയോ പ്രദേശങ്ങളിലെയോ ചുമതലക്കാരെ പങ്കെടുപ്പിച്ച് ജേതാക്കള്‍ക്ക് ലഭ്യമാക്കി. മലയാളികള്‍ താമസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നും ആകെ 419 കുട്ടികള്‍/ യുവാക്കള്‍ പ്രസംഗമത്സരത്തിന് പേര് രജിസ്റ്റര്‍ ചെയ്തു. 2023 മാര്‍ച്ച് 10 എന്ന സമയ പരിധിയില്‍, ആകെ 364 പ്രസംഗങ്ങള്‍ ലഭിച്ചു.
ഒരു ലക്ഷം രൂപ സമ്മാനമുള്ള ‘ ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍ -2023’ പ്രതിഭയെ കണ്ടെത്തുന്നതിന്, ആദ്യ ഭൂഖണ്ഡാന്തര പ്രസംഗ മത്സര പരമ്പരയ്ക്ക്, ഓര്മ ഇന്റര്‍നാഷണല്‍ നേതൃത്വം നല്കുന്നു. മലയാളത്തിലും ഇംഗ്ളീഷിലും, രണ്ട് ഒന്നാം സമ്മാന വിജയികള്‍ക്ക് അര ലക്ഷം രൂപാ വീതം സമ്മാനിയ്ക്കും. കാല് ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും, പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നല്‍കും. ‘ഡോ. അബ്ദുള്‍ കലാം പുരസ്കാര’ത്തിനുള്ള വിദ്യാ-കലാലയത്തെയും കണ്ടെത്തും. മെഗാ ക്യാഷ് അവാര്‍ഡുകള്‍ ലഭിക്കാന്‍ കഴിയാത്തവരും എന്നാല്‍ മികച്ച പ്രസംഗം കാഴ്ച്ച വയ്ക്കുന്നവരുമായ പ്രസംഗകര്‍ക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. ആകെ സമ്മാനം മൂന്നു ലക്ഷം രൂപ. ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടര്‍ഭാഗമായിട്ടാണ് ഓര്മ ഇന്റര്‍നാഷണല്‍ പ്രസംഗോത്സവം നടത്തുന്നത്.
ഡോ ശശി തരൂര്‍, ഗോപിനാഥ് മുതുകാട്, മന്ത്രി റോഷി അഗസ്റ്റിന്, മന്ത്രി ചിഞ്ചു റാണി, സന്തോഷ് ജോര്‍ജ് കുളങ്ങര, ഇന്ത്യന്‍ അഡ്മിനിസ്ട്റേറ്റിവ് സര്‍വീസിലെ പ്രഗത്ഭര്‍, പ്രശസ്ത പത്രപ്രവര്‍ത്തക സാമൂഹ്യ സാംസ്കാരിക കലാ സിനിമാ പ്രവര്‍ത്തകര്‍ അണിനിരന്ന 70 പ്രതിഭകള്‍ ഓര്‍മാ ഇന്റര്‍ കോണ്ടിനന്റല് പ്രസംഗ മത്സരത്തിന് ഭാവുകങ്ങളും പ്രോത്സാഹന വീഡിയോ സന്ദേശങ്ങളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: