അയോഗ്യനാക്കപ്പെട്ട രാഹുലും ‘യോഗ്യ’നാക്കപ്പെട്ട പിണറായിയും തമ്മിലെന്ത് ചേര്‍ച്ച. അയോഗ്യത നീക്കാന്‍ രാഹുല്‍ നടപടിയൊന്നും തുടങ്ങിയില്ല. മേല്‍ കോടതിയില്‍ പോകാന്‍ ഒരു മാസമാണ് കാലാവധി നല്‍കിയിട്ടുള്ളത്. അതിനായി അഞ്ചംഗ അഭിഭാഷകരേയും ചുമതലപ്പെടുത്തി. അതിനപ്പുറം എന്തെങ്കിലും നടന്നതായി ഇതുവരെ പുറത്തറിഞ്ഞിട്ടില്ല. എനിക്കാരെയും ഭയമില്ല. ഞാനാരോടും മാപ്പുപറയില്ല’ എന്നാവര്‍ത്തിക്കുന്ന രാഹുല്‍ ഒന്നുകൂടി പറഞ്ഞു. ‘മാപ്പുപറയാന്‍ ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്’ എന്നത്. ഏത് ഗാന്ധി എന്ന ചോദ്യം പ്രസക്തമാണല്ലോ. അയലത്തെ സുന്ദരനെ കണ്ട് അച്ഛനെന്ന് പറയും പോലാണത്.
ഗാന്ധിയുടെ കുടുംബത്തില്‍ ഒരു രാഹുലില്ല. ഗാന്ധിജിയുടെ പരമ്പരയില്‍ ആരും രാഷ്ട്രീയത്തിലുമില്ല. വകയില്‍ ഒരു കൊച്ചുമോന് എന്നുപറയാനുള്ള ഒരു ബന്ധവും രാഹുലിനില്ല. കോണ്‍ഗ്രസ്-സിപിഎം ബന്ധം ചേര്‍ത്തുവച്ചാല്‍ പിണറായിയേയും രാഹുലിനേയും ഒരു മുത്തച്ഛനും കൊച്ചുമോനുമെന്ന് വേണെങ്കില്‍ പറയാം.
സവര്‍ക്കറെ അവഹേളിക്കാന്‍ രാഹുല്‍ നടത്തിയ പ്രയത്നം മുത്തശ്ശിയേയും അവരുടെ അച്ഛനേയുമെല്ലാം മാലോകര്‍ക്കെല്ലാം നന്നായി അറിയാനാണ് അവസരമൊരുക്കിയത്. സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവന സഖ്യകക്ഷിയായ ശിവസേനയെയാണ് ചൊടിപ്പിച്ചത്. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കടുപ്പിച്ച് വര്‍ത്തമാനം പറഞ്ഞപ്പോള്‍ സവര്‍ക്കര്‍ക്ക് ആന്തമാന്‍ ജയിലില്‍ നേരിടേണ്ടിവന്ന പീഡനത്തിന് സമാനമായ പ്രഹരമായി. പിന്നെ പരസ്യമായ ഒരു പ്രചാരണവുമുണ്ടായില്ല. രാഹുല്‍ ഉദ്ധവിനോട് മാപ്പുപറഞ്ഞാണ് തടിരക്ഷിച്ചതെന്നാണ് കേള്‍വി. ഇതിനിടയിലാണ് സവര്‍ക്കറുടെ കൊച്ചുമകന് രാഹുലിനെതിരെ രംഗത്തുവന്നത്.
സവര്‍ക്കര്‍ക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കൊച്ചുമകന് രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കണമെന്ന് രഞ്ജിത് സവര്‍ക്കര്‍ വെല്ലുവിളിച്ചു. രഞ്ജിത് സവര്‍ക്കര്‍ വറയുന്നതിങ്ങനെ:
‘സവര്‍ക്കറെക്കുറിച്ചുള്ള പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യും. ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധിയോ കോണ്‍ഗ്രസ് പാര്‍ട്ടിയോ വീര്‍ സവര്‍ക്കറെ അനാദരിക്കുന്നത്. മാപ്പ് പറയുന്നതിനുപകരം അദ്ദേഹം അത് ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍ ബാലിശമാണ്. സവര്‍ക്കര്‍ അല്ലാത്തതിനാല്‍ താന്‍ മാപ്പ് പറയില്ലെന്നാണ് രാഹുല്‍ഗാന്ധി പറയുന്നത്.’ ദേശസ്നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നത് തെറ്റാണെന്നും, ഇതിനെതിരെ നടപടിയെടുക്കണമെന്നും രഞ്ജിത് സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
സവര്‍ക്കറെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ സഹിക്കില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു കോണ്‍ഗ്രസ് മുഖപത്രം വീര്‍ സവര്‍ക്കറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം അന്ന് ഒന്നും ചെയ്തില്ല. ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട രാഹുല്‍ പരാമര്‍ശത്തില്‍ മാപ്പുപറയുമോ എന്ന ചോദ്യത്തിന് തന്റെ പേര് സവര്‍ക്കര്‍ എന്നല്ല, ഗാന്ധി എന്നാണെന്നും ഗാന്ധിമാര്‍ മാപ്പ് ചോദിക്കില്ലെന്നുമായിരുന്നു മറുപടി നല്‍കിയത്.
പറ്റിയത് അബദ്ധമാണെന്ന നേരറിവ് വന്നെങ്കില്‍ പരസ്യമായി മാപ്പുപറയുന്നതാണ് ഭംഗി. അതറിയാത്തതാണല്ലോ അബദ്ധം. പഴയകാല കോണ്‍ഗ്രസുകാര്‍ക്കാര്‍ക്കും മാപ്പുപറഞ്ഞ് നാണംകെടുത്തിയ ആളാണ് സവര്‍ക്കര്‍ എന്നഭിപ്രായമില്ല. സവര്‍ക്കറുടെ സ്റ്റാമ്പിറക്കിയത് ഇന്ദിരാഗാന്ധിയാണല്ലോ. 1970 ലാണത്. ഏതായാലും പൊട്ടന്മാര് ചാണകം ചവിട്ടിയ അവസ്ഥയില്‍ രാഹുല്‍ കഴിയുമ്പോള്‍ അത്രത്തോളം തന്നെ ദുരവസ്ഥയിലാണ് പിണറായിയും.
അനര്‍ഹര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തുറന്നുവച്ചു എന്നാണ് ലോകായുക്തയില്‍ കേസ്. വാദം കേട്ട് വിധിപറയാന്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും അമാന്തിക്കുകയായിരുന്നു. ഒടുവില്‍ ഹര്ജിക്കാരന് കോടതിയെ സമീപിച്ചപ്പോഴാണ് വിധി വന്നത്. അതാകട്ടെ അഴകൊഴമ്പന്‍ വിധിയും. സര്‍ക്കാര്‍ നടത്തിയത് നഗ്നമായ അഴിമതിയാണെന്ന് വ്യക്തമായിട്ടും അതങ്ങ് പച്ചയായി പറയാന്‍ ലോകായുക്തക്കായില്ല. ലോകായുക്തയ്ക്ക് നല്ല നിശ്ചയമുണ്ടെങ്കില്‍ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്ന് പറയാമായിരുന്നു. അതല്ലെങ്കില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന് വ്യക്തമാക്കാമായിരുന്നു. ഇതില്ലാതെ ഞാണിന്മേല് കളി നടത്തിയതില്‍ ആരെങ്കിലും ദുസ്സൂചന കണ്ടെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
കോടതിവിധികളിലും ലോകായുക്തകളിലും ഏറെ വിശ്വാസ്യത പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണല്ലോ മുഖ്യമന്ത്രി. അതില്‍ അല്പമെങ്കിലും ആത്മാര്‍ത്ഥയുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ രാജിവയ്ക്കുന്നതാണ് മാന്യത. ഇക്കാര്യത്തില്‍ സുതാര്യമായ നിലപാട് എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നതായി പറയുന്ന സിപിഎം മുഖ്യമന്ത്രിയോട് രാജിവയ്ക്കാന്‍ പറയണം. അതല്ല കുപ്പയില്‍ കിടന്നാലും മാണിക്യത്തിന്റെ വില കുറയില്ല എന്ന ന്യായത്തില്‍ അഭിരമിക്കാനാണ് ഭാവമെങ്കില്‍ ഹാ കഷ്ടം എന്നല്ലാതെന്തുപറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: