ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലര്സിനിമ ‘കാവതിക്കാക്കകള്‍ ഏപ്രില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്നു. തിരുവനന്തപുരത്തെ ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇപ്പോള്‍ മറ്റു കേന്ദ്രങ്ങളിലും പ്രദര്‍ശനത്തിനായി എത്തിക്കുകയാണ്.
ഒരു തെരുവുനാടകസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായി സന്തോഷ് കീഴാറ്റൂര്‍ അരങ്ങു തകര്‍ക്കുന്നു. ചാനല്‍ അവതാരകനായി വരുന്ന ഇര്‍ഷാദിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഒറ്റ സീക്വന്‍സില്‍ അഭിനയിച്ചു തീര്‍ക്കുന്ന സാഹസികമായ ഉദ്യമം, അനായാസം വിജയിപ്പിച്ചതില്‍ ഇര്‍ഷാദിനും സംവിധായകനും അഭിമാനിക്കാം. ധര്മ്മജന് ബോള്‍ഗാട്ടി അതിഥി വേഷത്തില്‍ വേറിട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. വ്യത്യസ്തമായൊരു വേഷത്തിലൂടെ അബാബീല്‍ റാഫിയും ശ്രദ്ധേയനാകുന്നു.
പല രാജ്യങ്ങളും നിരോധിച്ച ‘ഗറില്ലാ തിയറ്റര്‍’ എന്ന സമരനാടകസങ്കേതം ആദ്യമായി സിനിമയില്‍ കഥാവിഷയമാകുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. സഫ്ദര്‍ ഹഷ്മിയുടെ രക്തസാക്ഷിത്വം പരാമര്‍ശിച്ചുകൊണ്ടു തുടങ്ങുന്നസിനിമ ,നാടകപ്രവര്ത്തകര്ക്കാണ്സമര്പ്പിച്ചിരിക്കുന്നത്.ഡല്‍ഹിയടക്കം ഇരുപതോളം ലൊക്കേഷനുകളില്‍ ചിത്രീകരിച്ച ചിത്രമാണിത്. ജനക്കുട്ടങ്ങളും കഥാപാത്രങ്ങളും നിറയുന്ന സിനിമയില്‍ ബംഗാളി ഗാനവും നാടന്‍ പാട്ടുകളും ആക്ഷനും എല്ലാമുണ്ട്. കാക്ക കഥപറയുന്ന രീതിയും സിനിമയെ രസകരമാക്കുന്നു.
ഗന്ധര്‍വ ചിത്രയുടെ ബാനറില്‍ രാപ്രസാദ് രചന, സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ -കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -കെ.വി.പത്മന്,സംഗീതം – ഹര്‍ഷ വര്ദ്ധന്, രഘുനാഥന്,എഫക്ട്സ് – ജെ.എം.പ്രസാദ്, പ്രഭാത് ,എഡിറ്റിംഗ് -സുബിന്‍വര്‍ഗീസ് ,ഗ്രാഫിക്സ് – മിഥുന് നായര്‍, കളറിസ്റ്റ് -അലക്സ്,സൗണ്ട്-ഷാബു ചെറുവള്ളൂര്‍, പി.ആര്.ഒ- അയ്മനം സാജന്.
ധര്മ്മജന് ബോള്‍ഗാട്ടി, സന്തോഷ് കീഴാറ്റൂര്‍, ഇര്‍ഷാദ്, അബാബീല്‍ റാഫി, പ്രസാദ് കണ്ണന്, സന്തോഷ് പുത്തന്‍, കണിയാപുരം ബൈജു, വര്‍ഷ, ഐശ്വര്യ, അര്ജുന്, അലക്സ് വള്ളിക്കുന്നം എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: