കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ കുമരകത്ത് രണ്ടാം യോഗം രണ്ട് ഉന്നതതല അനുബന്ധ പരിപാടികളോടെയാണ് മാര്‍ച്ച് 30ന് ആരംഭിക്കുക.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം (ഡിപിഐ), ഹരിത വികസനം എന്നീ വിഷയത്തില്ലാണ് അനുബന്ധ പരിപാടികള്‍
നാസ്കോം, ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്, ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് (ഡയല്) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ അനുബന്ധ പരിപാടി, എല്ലാ ജി20 പ്രതിനിധികള്‍ക്കും സവിശേഷാനുഭവം പ്രദാനം ചെയ്താകും തുടക്കംകുറിക്കുക. തുടര്‍ന്ന് ആഗോള വെല്ലുവിളികളെക്കുറിച്ചും വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ഡിപിഐ കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും വിവിധ പാനല്‍ ചര്‍ച്ചകള്‍ നടക്കും.
നന്ദന് നിലേക്കണി (ഇന്‍ഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് സഹസ്ഥാപകനും ചെയര്‍മാനും), തിയറി ബ്രെട്ടണ്‍ (യൂറോപ്യന്‍ യൂണിയന് ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മീഷണര്‍), പ്രിയ വോറ (ഡിജിറ്റല്‍ ഇംപാക്റ്റ് അലയന്‍സ് മാനേജിങ് ഡയറക്ടറും ബ്രൂക്കിങ്സ് ഇന്‍സ്റ്റിറ്റിയൂട്ട് നോണ്‍ റെസിഡന്റ്ഫെലോയും), പ്രമോദ് വര്‍മ (ഏക്സ്റ്റെപ്പ് ഫൗണ്ടേഷന് സിടിഒയും ആധാറിന്റെ മുന്‍ ചീഫ് ആര്‍ക്കിടെക്റ്റും) എന്നിവര്‍ ഡിപിഐ അനുബന്ധപരിപാടിയെ അഭിസംബോധന ചെയ്യും.
ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഓഫീസ് (യുഎന്‍ആര്‍സി), ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന് (ഒആര്‍എഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഹരിത വികസനത്തെക്കുറിച്ചുള്ള അനുബന്ധ പരിപാടി, ഹരിതവികസനത്തിന്റെ പുതിയ കാഴ്ചപ്പാടു മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ ആഗോള ശ്രമങ്ങളെക്കുറിച്ച് ആഴത്തിലുള്ള കാഴ്ചപ്പാടു നല്‍കും. വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളോടും വെല്ലുവിളികളോടും പൊരുത്തപ്പെടുന്നതും സജീവമായതും പ്രതികരിക്കുന്നതുമായ നയ ചട്ടക്കൂടിലൂടെയും അനുയോജ്യവും നവീകരിച്ചതുമായ അന്തര്‍ദേശീയ സാഹചര്യത്തിലൂടെയും വികസനപാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള നമ്മുടെ ശ്രമങ്ങളില്‍ സമന്വയം പരമാവധി വര്‍ധിപ്പിക്കുന്ന ഒന്നാകും ഇത്. ഹരിത വികസന അനുബന്ധ പരിപാടിയെ ജെഫ്രി സാക്സ് (ഡയറക്ടര്‍, സുസ്ഥിര വികസനം, കൊളംബിയ സര്‍വകലാശാല), അവിനാഷ് പെര്‍സാദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാര്‍ബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി; കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം), മറ്റ് പാനലിസ്റ്റുകള്‍ എന്നിവര്‍ അഭിസംബോധന ചെയ്യും.
ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവരടങ്ങുന്ന ജി 20 ട്രോയിക്കയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യയുടെ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് നേതൃത്വം നല്‍കും. ജി20 ഷെര്‍പ്പകളുമായും ജി 20 അംഗങ്ങളുടെ പ്രതിനിധിസംഘത്തലവന്മാരുമായും ഉയര്‍ന്നുവരുന്ന വിപണിസമ്പദ്വ്യവസ്ഥകളില്‍(ഇഎംഎ) നിന്നുള്ള ക്ഷണിതാക്കളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഗ്ലോബല്‍ സൗത്ത്, വികസിത സമ്പദ്വ്യവസ്ഥകള് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്യും. സമാന മുന്‍ഗണനകളെക്കുറിച്ചും പരസ്പര പ്രയോജനകരമായ മുന്നോട്ടുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: