ഭോപ്പാല്‍ : കുനോ ദേശീയ പാര്‍ക്കിലെ ആഫ്രിക്കയില്‍ നിന്നെത്തിച്ച പെണ് ചീറ്റപ്പുലി നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. സിയായ എന്ന് പേരുള്ള പെണ്‍ചീറ്റയാണ് പ്രസവിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയാണ് ഇരിക്കുന്നത്. ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയെന്നതിന്റെ തെളിവാണ് പെണ്‍ചീറ്റ പ്രസവിച്ചത്. മറ്റ് ചീറ്റകളേയും പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും ചീറ്റ കണ്‍സര്‍വേഷന്‍ പ്രോജക്ട് അധികൃതര്‍ അറിയിച്ചു.
ചീറ്റകളില്‍ ഒന്നായ ആശയെന്ന പെണ്‍ചീറ്റ നേരത്തെ ഗര്‍ഭിണിയായിരുന്നെങ്കിലും പിന്നീട് ഗര്‍ഭമലസി. കൂടാതെ കഴിഞ്ഞ ദിവസം സാഷ എന്ന പെണ് ചീറ്റ ചത്തിരുന്നു. അതിനുപിന്നാലെയാണ് മറ്റൊരു ചീറ്റപ്പുലി പ്രസവിച്ച സന്തോഷ വാര്‍ത്ത പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ. ഇതിന്റെ ജീവന് രക്ഷിക്കാനായി മുഴുവന്‍ സമയവും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സാഷയുടെ ക്രിയാറ്റിനന്‍ അളവ് 400ന് മുകളിലായിരുന്നു. ഇത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാനസിക സമ്മര്‍ദ്ദം കാരണമാകാം ക്രിയാറ്റിനന്‍ ലെവല്‍ ഉയര്‍ന്നതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സാഷയുടെ മരണത്തെ തുടര്‍ന്ന് എല്ലാ ചീറ്റകളെയും അള്‍ട്രാസൗണ്ട് പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും വിധേയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: