ഇടുക്കി : നരേന്ദ്രമോദിക്കും ആര്‍എസ്എസിനുമെതിരെ നടത്തിയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്കി ബിജെപി.മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നല്‍കിയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ദ്ധയും വളര്‍ത്താന്‍ മണി ശ്രമിച്ചു എന്ന് പരാതിയില്‍ പറയുന്നു. ഇടുക്കി പൂപ്പാറയില്‍ നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി.
മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുന്‍പാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഗാന്ധിവധം സംബന്ധിച്ച് അസത്യപ്രചരണം നടത്തിയെന്നും എം എം മണിക്കെതിരായ പരാതി പറയുന്നു.
രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോഴാണ് എംഎം മണി പ്രധാനമന്ത്രിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ചത്.
മഹാത്മാ ഗാന്ധിയെ കൊന്നത് ന്യായമാണെന്ന് വാദിക്കുന്ന കള്ളപ്പരിശകളാണ് അവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് നമ്മള് പ്രതീക്ഷിക്കുന്നത്. താന്‍ മാര്‍ക്സിസ്റ്റുകാരനാണ് എനിക്ക് ഗാന്ധിയെ കൊല്ലാന്‍ പറയാന്‍ പറ്റില്ല. അദ്ദേഹത്തെ കൊന്ന പാരമ്പര്യമുള്ളവരാണിവര്‍. ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, 1947 നു ശേഷം പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാരാണിവര്‍. നരേന്ദ്ര മോദിയാണ് അതിന്റെ നേതാവ്. മോഹന്‍ ഭഗത്താണ് നരേന്ദ്ര മോദിയുടെ നേതാവ്. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗവും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മാര്‍പാപ്പയെ അവിടെപ്പോയി കെട്ടിപ്പിടിക്കും, അനുയായികളെ ഇവിടെ കൊന്നുകുഴിച്ചുമൂടുന്ന പണിയാണ് അയാള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അയാളെ വിമര്‍ശിക്കുകയല്ലാതെ എന്താണ് ചെയ്യേണ്ടത്. തന്നേയും ശിക്ഷിച്ചോട്ടെ. രാഹുല്‍ ഗാന്ധി ഇത്രയും കഠിനമായി പറഞ്ഞിട്ടില്ല. എന്നൊക്കെയായിരുന്നു മണിയുടെ വാചകമടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: