കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കായുള്ള രേഖകള്‍ യു.വി. ജോസ് ചോര്‍ത്തി നല്‍കിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പദ്ധതിക്കായി ഹാബിറ്റാറ്റ് സമര്‍പ്പിച്ച രേഖകള്‍ സരിത്തിന് മെയില്‍ ചെയ്തതായി ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ലൈഫ് മിഷന് കേസിലും ശിവശങ്കറിന്റെ ഇടപെടലുകള്‍ നടത്തിയതായും സംശയം ഉര്‍ന്നിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിവരങ്ങള്‍ സരിത്തിന് കൈമാറിയതെന്നാണ് ജോസിന്റെ മൊഴിയില്‍ പറയുന്നത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും ഇഡി കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവി ജോസിനെ ഇഡി ബുധനാഴ്ച വീണ്ടും ചോദ്യംചെയ്യുകയായിരുന്നു.
ജോസ് ഇ മെയില്‍ ചെയ്തതായി സരിത്തും നേരത്ത ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന് പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി ആദ്യം നിയോഗിച്ചത് ഹാബിറ്റാറ്റിനെയായിരുന്നു. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും ലൈഫ് മിഷനിലും ഉള്‍പ്പെടെ പദ്ധതിയുടെ പ്ലാന്‍, മണ്ണ് പരിശോധന റിപ്പോര്‍ട്ട്, പ്രോജക്റ്റ് റിപ്പോര്‍ട്ട് എന്നിവ ഹാബിറ്റാറ്റ് സമര്‍പ്പിച്ചിരുന്നു. ഇവയാണ് ഇ- മെയില്‍ വഴി സരിത്തിന് കൈമാറിയത്. അതിനുപിന്നാലെയാണ് പദ്ധതിയില്‍ നിന്നും ഹാബിറ്റാറ്റിനെ ഒഴിവാക്കി കരാര്‍ യുണിടാക്കിന് കൈമാറിയത്. ഹാബിറ്റാറ്റിന്റെ നിര്‍ദ്ദേശപ്രകാരം 234 ഫ്ളാറ്റുകളാണ് വടക്കാഞ്ചേരിയില്‍ നിര്‍മിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് വെട്ടിക്കുറച്ച് 140 ഫ്ളാറ്റുകളാക്കിയെന്നും മൊഴിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: