ഇടുക്കി : രണ്ടാമത്തെ കുഞ്ഞ് മരിച്ചതിന് പിന്നെ അമ്മയും മൂത്തകുട്ടിയും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജി (38), ഏഴ് വയസുള്ള മകന് ലിന് ടോം എന്നിവരാണ് മരിച്ചത്.
ലിജിയുടെ 28 ദിവസം മാത്രം പ്രായമുള്ള നവജാത ശിശു കഴിഞ്ഞ ദിവസം മുലപ്പാല്‍ തൊണ്ടയില്ക്കെട്ട് മരണം അടഞ്ഞിരുന്നു. ബുധനാഴ്ചയാണ് കുഞ്ഞിന്റെ ശവ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. കുഞ്ഞിന്റെ മരണത്തെ തുടര്‍ന്ന് ലിജി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍.
പള്ളിയില്‍ നിന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഇരുവരേയും കണ്ടില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്താലാണ് ഇരുവരേയും കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: