കൊച്ചി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കും. വിഷയം വീണ്ടും ഹൈക്കോടതി പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനശേഷി മോശമാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.
കേസ് പരിഗണിക്കവേ എത്താതിരുന്ന ജില്ലാ കളക്ടറെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. നേരിട്ടെത്താതെ ഓണ്‍ലൈനിലൂടെ ഹാജരായ കളക്ടറോട് വിഷയം കുട്ടിക്കളിയല്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അതേസമയം എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നതാണ്. എന്നാല്‍ സെക്ടര്‍ ഒന്നില്‍ തിങ്കളാഴ്ച രാവിലെ വീണ്ടും തീ ഉയരുകയായിരുന്നു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം മലനീകരണം കുറഞ്ഞു വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി.
ബ്രഹ്മപുരത്ത് ആധുനിക നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കൊച്ചി നഗരസഭ നല്കിയ കരാറും കഴിഞ്ഞ ഏഴ് വര്‍ഷമായി ചിലവാക്കിയ പണത്തിന്റെ കണക്കും ഹാജരാക്കാന്‍ കോര്പ്പറേഷന് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരസഭ മാലിന്യ പ്ലാന്റിന്റെ കരാര്‍ നല്‍കിയതിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനു പിന്നാലെയാണ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: