തൃശൂര്‍: കേരളത്തിന്റെ വികസനത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ തുക അനുവദിച്ച കേന്ദ്രസര്‍ക്കാരാണ് നരേന്ദ്രമോദിയുടേതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുപിഎ സര്‍ക്കാര്‍ 10 വര്‍ഷം കൊണ്ട് 45,900 കോടിയാണ് കേരളത്തിന് അനുവദിച്ചതെങ്കില്‍ അഞ്ചുവര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതിക്കായി കേരളത്തിന് 2500 കോടിയാണ് ഇക്കുറി മോദി സര്‍ക്കാര്‍ നല്‍കിയത്. ഇത് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന തുകയാണ്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ ബിജെപി ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച ജനശക്തി റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമായി. ബ്രഹ്മപുരത്ത് 10 ദിവസമായിട്ട് തീ കെടുത്താന്‍ കഴിയാത്തവര്‍ കേരളത്തിനുവേണ്ടി എന്ത് ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്, അമിത് ഷാ ചോദിച്ചു.
ഹൈവേ വികസനം, വൈദ്യുതി വിതരണത്തിലെ ആധുനികവല്‍ക്കരണം, റെയില്‍വേ വികസനം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയ്ക്കെല്ലാം കേരളത്തിന് വന്‍ തുക അനുവദിച്ചിട്ടുണ്ട്. അമൃത്, പ്രസാദ് പദ്ധതികളിലൂടെ കേരളത്തിലെ നഗരങ്ങളുടെ വികസനത്തിന് വലിയ സഹായം നല്കി. എഴുപതു കൊല്ലം കൊണ്ട് ഉണ്ടാകാത്ത വികസനമാണ് കഴിഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: