ന്യൂദല്‍ഹി: ബെംഗളൂരു മൈസൂരു എക്സ്പ്രസ് വേ കര്‍ണാടകയുടെ വളര്‍ച്ചാ പാതയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ശ്രീരംഗപട്ടണം, കൂര്‍ഗ്, ഊട്ടി, കേരളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്ഷമത മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു മൈസൂരു എക്സ്പ്രസ് വേ പദ്ധതിയുടെ ലക്ഷ്യം. ഇത് ടൂറിസം സാധ്യതകള്‍ ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഈ പദ്ധതിയില്‍ ദേശീയ പാത 275ന്റെ ഒരു ഭാഗം ഉള്‍ക്കൊള്ളുന്നു. കൂടാതെ നാല് റെയില്‍ മേല്‍പ്പാലങ്ങള്‍, ഒമ്പത് പ്രധാന പാലങ്ങള്‍, 40 ചെറിയ പാലങ്ങള്‍, എന്നിവയുടെയും, 89 അടിപ്പാതകളുടെയും മേല്‍പ്പാലങ്ങളുടെയും വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നുവെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: