തിരുവനന്തപുരം: എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ് പിടിമുറിക്കിയതോടെ കണ്ണൂര്‍ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിലുള്ള ഓഹരികള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ കുടുംബം വില്‍ക്കുന്നു. വിവാദം കടുത്തതോടെ പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഇപിയുടെ തീരുമാനം.
ജയരാജന്റെ ഭാര്യ ഇന്ദിരയും മകന് ജെയ്സണുമാണ് ഓഹരി വില്ക്കാന് നീക്കം നടത്തുന്നത്. 9,199 ഓഹരിയാണ് ഇരുവര്‍ക്കുമുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ്‍ 10 ലക്ഷം രൂപയുടേയും ഓഹരി നിക്ഷേപമുണ്ട്. മുന്‍ എംഡി കെ.പി.രമേശ് കുമാറിനും മകള്‍ക്കും 99.99 ലക്ഷംരൂപയുടെ 9,999 ഷെയറുകളുണ്ട്. വ്യക്തിയെന്ന നിലയില്‍ ഇന്ദിരയ്ക്കാണ് കൂടുതല്‍ ഷെയറുകള്‍. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി.ജയരാജനാണ് റിസോര്‍ട്ടിനെ സംബന്ധിച്ച് പാര്‍ട്ടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. വൈദേകം ആയുര്‍വേദ റിസോര്‍ട്ടിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു. റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപം സംബന്ധിച്ച രേഖകളും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്റെ ഉടമസ്ഥരായ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ കമ്പനിയുടെ ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ഇഡി ആരാഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഓഹരി വിറ്റ് രക്ഷപെടാന്‍ ഇപിയും കുടുംബയും നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: