ടാന്‍സാനിയ: ടാന്‍സാനിയയുടെ തലസ്ഥാനമായിരുന്ന ദാര്‍ എസ് സലാമിയിലെ മലയാളി സംഘടനയായ ‘കലാമണ്ഡലം’ ചെയര്‍മാനായി ആദിത്യ സതീഷ്കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗോവിന്ദ് ശ്രീകുമാര്‍ വൈസ് ചെയര്‍മാനും രാഹുല്‍ നായര്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സോണിയ വിനീത് (ജോയിന്റ് സെക്രട്ടറി),ജേക്കബ് തിരുപുറത്ത് ( ട്രഷറര്‍),ഷിജു നാലുതെങ്ങില്‍,റോബിന് ജോണ്‍,മുഹമ്മദ് ഷെരീഫ്,ഗിരീഷ് കുമാര്‍,,അനുപ ജിജോ,വിനോദ് വിജയന്,,ശ്യാം ഓച്ചിറ, ശ്രീരാജ് ദേവമഠത്തില് എന്നിവരാണ് മറ്റ് ഭാരവാഹികള്‍
1956 നവംബര്‍ 1ന് രൂപീകരിച്ച ‘കലാമണ്ഡലം’ ‘ അന്നു മുതല്‍ കലാ, സാംസ്ക്കാരിക, സാമൂഹിക മേഖലകളില്‍ മുന്‍ നിരയിലാണ്. ചെറു പ്രായത്തിലുള്ള ഒരു നേതൃത്വനിര കലാമണ്ഡലം ടാന്‍സാനിയയുടെ 67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: