മുംബൈ: പുറത്തേറ്റ പരിക്കിന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ന്യൂസിലന്‍ഡില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. മാര്‍ച്ച് അവസാനത്തോടെയെ ബുംറ നാട്ടില്‍ തിരിച്ചെത്തുവെന്നാണ് വിവരം. ബുംറയ്ക്ക് ന്യൂസിലന്‍ഡില്‍ ചികിത്സ നല്കാന് ബിസിസിഐ തീരുമാനിച്ചിരുന്നു.
ബിസിസിഐ മെഡിക്കല്‍ സംഘമാണ് ബുംറയുടെ തിരിച്ചുവരവുള്പ്പെടെ നിശ്ചയിക്കുക. ആഗസ്തോടെ ബൗളിങ് പരിശീലനം തുടങ്ങിയേക്കും. ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പില്‍ ബുംറയ്ക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: