ലണ്ടന്‍: ആര്‍എസ്എസ് മതമൗലികവാദ ഫാസിസ്റ്റ് സംഘടനയാണെന്ന് ലണ്ടനില്‍ വീണ്ടും രാഹുല്‍ഗാന്ധി. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ബ്രദര്‍ഹുഡുമായാണ് രാഹുല്‍ ഗാന്ധി താരതമ്യംചെയ്തത്.
ഇന്ത്യയിലെ ജനാധിപത്യ സ്വഭാവം മാറ്റിയത് ആര്‍എസ്എസ് എന്ന ഒറ്റസംഘടനയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരുആരോപണം. മുസ്ലിം ബ്രദര്‍ഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
വിദേശത്ത് പോയി രാഹുല്‍ ഗാന്ധി ഇന്ത്യയെ ഇകഴ്‌ത്തുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു. “എല്ലാ രാഷ്‌ട്രീയ ഔചിത്യവും രാഹുല്‍ മറക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ ഉടനീളം യാത്ര ചെയ്തു. എല്ലായിടത്തും സംസാരിച്ചു. ഒരു വ്യവസായസ്ഥാപനത്തെ ചൂണ്ടി പാര്‍ലമെന്‍റില്‍ സംസാരിച്ചു. പ്രധാനമന്ത്രിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തി.ഇന്ത്യയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് വിദേശത്തേക്ക് പറക്കുകയാണ്”- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ആരാണ് മുസ്ലിം ബ്രദര്‍ഹുഡ്?
1928ല്‍ ഹസ്സന്‍ അല്‍ബാന്‍ എന്ന ഇസ്ലാമിക പണ്ഡിതനും ഹസ്സന്‍ അല്‍ ബന്ന എന്ന സ്കൂളധ്യാപകനും ചേര്‍ന്ന് ഈജിപ്തില്‍ രൂപം കൊടുത്ത സുന്നി ഇസ്ലാമിക സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ശരിയത്ത് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രം രൂപീകരിക്കുകയാണ് ലക്ഷ്യം. അഹിംസയില്‍ അധിഷ്ഠിതമായ രാഷ്‌ട്രീയ പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നുവെങ്കില്‍ 2013ല്‍ മുസ്ലിം ബ്രദര്‍ഹുഡിന് അധികാരം നഷ്ടമായതോടെ അക്രമപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. അല്‍ ക്വെയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമില്ലെെന്ന് പറയുന്നുവെങ്കിലും അവര്‍ക്ക് തുല്ല്യമായ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. ട്രംപ് യുഎസ് പ്രസിഡന്‍റായിരുന്നപ്പോള്‍ മുസ്ലിം ബ്രദര്‍ഹുഡിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ആലോചിച്ചിരുന്നതാണ്. ഈജിപ്തില്‍ 2013ല്‍ തീവ്രവാദസംഘടനയയി മുസ്ലിം ബ്രദര്‍ഹുഡിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. . അന്ന് ഒരു പൊലീസ് സ്റ്റേഷനില്‍ ബോംബാക്രമണം നടത്തി 16 പേരെ കൊന്നതോടെയാണ് മുസ്ലിം ബ്രദര്‍ഹുഡിനെ ഈജിപ്ത് സര്‍ക്കാര്‍ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചത്.
2016ല്‍ രണ്ട് ക്രിസ്ത്യന്‍ ദേവാലയങ്ങളായ സെന്‍റ്പീറ്റര്‍ ചര്‍ച്ച് , സെന്‍റ് പോള്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ ബോംബാക്രമണം നടത്തിയത് മുസ്ലിം ബ്രദര്‍ഹുഡാണ്. കെയ്റോയില്‍ 2019ല്‍ 20 പേരുടെ മരണത്തിന് ഇടയാക്കിയ തുടര്‍ കാര്‍ബോംബ് ആക്രമണങ്ങള്‍ക്ക് പിന്നിലും മുസ്ലിം ബ്രദര്‍ഹുഡായിരുന്നു. ബംഗ്ലാദേശിലെ ധാക്കയിലെ സിദ്ദിഖ് ബസാറില്‍ കഴിഞ്ഞ ദിവസം മാര്‍ച്ച് ഏഴിന് 16 പേരുടെ മരണത്തിന് ഇടയാക്കിയ, 100 ല്‍പരം ആളുകളെ പരിക്കേല്‍പിച്ച സ്ഫോടനത്തിന് പിന്നില്‍ മുസ്ലിം ബ്രദര്‍ഹുഡാണ്. ഇസ്രയേലിലും സ്ഫോടനങ്ങള്‍ നടത്തി നാശങ്ങള്‍ വിതയ്‌ക്കുന്നുണ്ട് മുസ്ലിം ബ്രദര്‍ഹുഡ്.
കൂറ്റന്‍ നുണകളുമായി രാഹുല്‍ ഗാന്ധിയെന്ന് ആനന്ദ് രംഗനാഥന്‍
ലണ്ടനില്‍ രാഹുല്‍ കൂറ്റന്‍ നുണകളാണ് ഇന്ത്യയെക്കുറിച്ച് സൃഷ്ടിക്കുന്നതെന്ന് പ്രസിദ്ധ പുസ്തകരചയിതാവ് ആനന്ദ് രംഗനാഥന്‍. സ്വയം താന്‍ അപ്രസക്തനാണെന്ന് രാഹുല്‍ തുറന്നുകാണിക്കുകയാണ്.
ത്രിപുര, നാഗാലന്‍റ്, മേഘാലയ തോല്‍വിക്ക് ശേഷം നനഞ്ഞ പടക്കമായി രാഹുല്‍
രാഹുലിന്റെ ലണ്ടനില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ക്ക് വലിയ പ്രാധാന്യംദേശീയ മാധ്യമങ്ങള്‍ നല്‍കുന്നില്ല. കാരണം ത്രിപുര, നാഗാലന്‍റ്, മേഘാലയ തോല്‍വികള്‍ക്ക് ശേഷമാണ് ലണ്ടന്‍ പ്രഭാഷണങ്ങള്‍ നടത്തിയത്. ഇതില്‍ വലിയ നുണകളും യുക്തിക്ക് നിരക്കാത്ത ആരോപണങ്ങളുമാണ് രാഹുല്‍ഗാന്ധി ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: