തിരുവനന്തപുരം : സുരേഷ് ഗോപിക്കെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വോട്ട് മറിക്കാനുള്ള ഉദ്ദേശമാണ് ഈ പ്രസ്താവന്ക്ക് പിന്നിലുള്ളതെന്നും കെ. സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
ത്രിപുരയില്‍ ഒന്നിച്ച്കൂടിയിട്ടും എന്ത് സംഭവിച്ചു എന്നുള്ളത് ഓര്‍ക്കുന്നത് നല്ലതാണ്. എം.വി. ഗോവിന്ദന് കാര്യം പിടി കിട്ടി എന്നാണ് തോന്നുന്നത്. സിപിഐക്കാര്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. ഒരു കൊല്ലം മുമ്പേ ഉള്ളിലിരിപ്പ് തുറന്നു പറഞ്ഞതിന് നന്ദി. ശേഷം ഗോദയില്‍ എന്നായിരുന്നു കെ. സുരേന്ദ്രന്റ ഫേസ്ബുക്ക് പോസ്റ്റ്.
തൃശൂരില്‍ സിപിഎമ്മിന്റെ ജനകീയ പ്രതിഷേധ യാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് എം.വി. ഗോവിന്ദന് സുരേഷ് ഗോപിക്കെതിരെ പരാമര്‍ശം നടത്തിയത്. 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും തൃശൂരില്‍ വിജയിക്കില്ല. ചാരിറ്റിയല്ല രാഷ്ട്രീയം, സാമൂഹ്യ പ്രവര്‍ത്തനമാണ്.
ബിജെപി വിരുദ്ധ വോട്ടുകള്‍ ഒന്നിപ്പിക്കാനാണ് സിപിഎം ശ്രമം. അതിന് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റായെടുത്ത് അവിടത്തെ ബിജെപി വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിച്ച് ആര്‍ക്ക് ജയിക്കാനാകുമോ അവരെ വിജയിപ്പിക്കാന്‍ സിപിഎം ശ്രമിക്കുമെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രസ്താവന. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബിജെപി നേതാവ് സന്ദീപ് ജി. വാര്യരും എം.വി. ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങൡ സുരേഷ് ഗോപി എവിടെയെങ്കിലും രാഷ്ട്രീയം കലര്‍ത്തിയിട്ടുണ്ടോ. തെരഞ്ഞെടുപ്പില്‍ ജയിക്കാനാണെങ്കില്‍ അദ്ദേഹം അധ്വാനിച്ചുണ്ടാക്കുന്ന പണം ഇടമലക്കുടിയിലും വയനാടിലും അട്ടപ്പാടിയിലും ഒന്നും ചെലവാക്കേണ്ടതില്ലല്ലോ, തൃശൂരില്‍ ചെലവാക്കി വോട്ട് പിടിക്കാവുന്നതേയുള്ളൂ.
നാട്ടുകാരില്‍ നിന്ന് പിരിച്ചോ അഴിമതിപ്പണം കൊണ്ടോ അല്ല സുരേഷ് ഗോപി പാവങ്ങളെ സഹായിക്കുന്നത്. സ്വന്തം കഴിവുകൊണ്ടുണ്ടാക്കിയ പണമാണ് ഒരു ഭ്രാന്തനെപ്പോലെ ജനങ്ങള്‍ക്ക് വീതിച്ചു നല്‍കുന്നത്. ഇന്നേവരെ ആരേയും ദ്രോഹിച്ചിട്ടില്ല. കൊല്ലാന്‍ ആളെ പറയിച്ചിട്ടില്ല. ആന്തൂര്‍ സാജനെപ്പോലുള്ളവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടില്ല. പിന്നെന്തിനാണ് ഗോവിന്ദന്മാഷ് സുരേഷ് ഗോപിയെഅപമാനിക്കുന്നതെന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: