ജന്മനാടിനെക്കുറിച്ച് വിദേശത്തുപോയി പ്രസംഗിക്കുക. അതിനെയാണ് രാജ്യദ്രോഹമെന്ന് പറയുന്നത്. അതാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ചെയ്തുവച്ചത്. അതും ബ്രിട്ടനില്‍ച്ചെന്ന് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് ഇന്ത്യയുടെ യശസ്സിന് കളങ്കമുണ്ടാക്കുന്ന വര്‍ത്തമാനം പറഞ്ഞത്. കന്യാകുമാരിയില്‍ നിന്നും കശ്മീര്‍ വരെ നടന്നുചെല്ലുന്നവര്‍ക്ക് അല്പമെങ്കിലും വിവരം ഉണ്ടാകേണ്ടതാണ്. പപ്പുമോന് വിവരവുമില്ല വിവേകവുമില്ലെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു, യാത്രയ്ക്ക് ശേഷമുള്ള ആദ്യ വിദേശയാത്രയിലൂടെ. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. തന്റെ ഫോണില്‍ ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുവെന്നും അയാള്‍ക്ക് പരാതിയുണ്ട്. അവിടെ നടത്തിയ പരാതി പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ തൂക്കിലേറ്റുമോ ആവോ.
ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പരാതിപ്പെട്ടു. കേംബ്രിജ് ബിസിനസ് സ്കൂളിലെ ‘ലേണിങ് ടു ലിസണ്‍ ഇന്‍ ദി 21സ്റ്റ് സെഞ്ചറി’ എന്ന വിഷയത്തില്‍ എംബിഎ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉണ്ട്. ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സമ്മര്‍ദ്ദമാണ് നിരന്തരമായി ഞങ്ങള്‍ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകള്‍ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെടേണ്ടാത്ത കേസുകളില്‍പ്പോലും എന്റെ നേരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവയാണ് ഞങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
പാര്‍ലമെന്റിന്മേലും മാധ്യമങ്ങളിന്മേലും ജുഡീഷ്യറിയുടെമേലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ജനാധിപത്യം സമ്മര്‍ദ്ദവും ആക്രമണവും നേരിടുകയാണെന്ന് എല്ലാവര്ക്കും അറിയാം. ഞാന്‍ ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ്. ആ പ്രതിപക്ഷ ഇടത്തുകൂടിയാണ് ഞങ്ങള്‍ പോകുന്നത്. പാര്‍ലമെന്റ്, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം, ജുഡീഷ്യറി തുടങ്ങിയ ജനാധിപത്യത്തിന്റെ അടിസ്ഥാന ചട്ടക്കൂടിനുമേല്‍ നിയന്ത്രണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിനുനേര്‍ക്ക് ആക്രമണം നടക്കുകയാണെന്നും രാഹുലിന് അഭിപ്രായമുണ്ട്. തന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നു എന്നു പറയുന്ന രാഹുലിന് എന്തുകൊണ്ട് ഫോണ്‍ കേന്ദ്രസര്‍ക്കാരിന് കൈമാറുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നല്ല ആരു പറഞ്ഞാലും പപ്പുമോന് നന്നാകില്ല. അന്തസ്സും ആഭിജാത്യവും കാശുണ്ടായാല് കിട്ടില്ലല്ലോ. തന്തയ്ക്ക് പിറക്കാത്ത വര്‍ത്തമാനം ആരു പറഞ്ഞാലും അതിന് ഒരേ ഒരു പേരെയുള്ളൂ, തന്തയില്ലായ്മ. അതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ് സിപിഎമ്മിലെ തമ്മിലടി.
സിപിഎം പാര്‍ട്ടി സെക്രട്ടറി നടത്തുന്ന ജാഥയുമായി നിസ്സഹകരിക്കുന്ന ഇ.പി. ജയരാജനെ പൂട്ടാന്‍ പാര്‍ട്ടി ഇട്ട പദ്ധതികള്‍ പലതാണ്. അതിന്റെ ദുരന്തമാണ് ജയരാജന് അനുഭവിക്കുന്നത്. ഇ.പി.ജയരാജന് തിരിച്ചടിയായി ആദായ നികുതി വകുപ്പിന്റെയും ഇഡിയുടെയും ഇടപെടല്‍. ഇ പിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നു. റിസോര്‍ട്ടിലെ നിക്ഷേപം സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇഡി) പരാതി എത്തിയിട്ടുണ്ട്.
സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നു പിടിച്ച ആദായനികുതി കൃത്യമായി ആദായനികുതി വകുപ്പിലേക്ക് അടച്ചിട്ടുണ്ടോയെന്നാണു പൊതുവേ ടിഡിഎസ് വിഭാഗം പരിശോധിക്കുക. ഇതിനു പുറമേ സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പരിശോധിക്കുന്നുണ്ട്. കരാറുമായി ബന്ധപ്പെട്ട് അടയ്ക്കാനുള്ള നികുതികള്‍ അടച്ചിട്ടുണ്ടോയെന്നും പരിശോധിച്ചു. പരിശോധന സംബന്ധിച്ചു പ്രതികരിക്കാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
വൈദേകത്തില്‍ നടന്നത് ആദായനികുതി വകുപ്പിന്റെ പരിശോധനയാണെന്നും ഇ ഡിക്ക് ആരെങ്കിലും പരാതി നല്കിയിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്നും സിഇഒ തോമസ് ജോസഫ് മാധ്യമങ്ങളോടു പറയുകയുണ്ടായി. മുന്‍കൂട്ടി നോട്ടിസ് നല്‍കിയിട്ടില്ല. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളാണു പരിശോധിക്കുന്നത്. സ്വാഭാവിക പരിശോധനയാണെന്നാണു മനസ്സിലാക്കുന്നത്. ടിഡിഎസുമായി ബന്ധപ്പെട്ട കാര്യങ്ങളാണു നോക്കിയത്. മറ്റു സാമ്പത്തിക കാര്യങ്ങളും പരിശോധിച്ചു. ജീവനക്കാരുടെ ആദായനികുതി വിഹിതം കൃത്യമായി പിരിച്ചെടുത്ത് സര്‍ക്കാരിലേക്ക് അടച്ചിട്ടുണ്ട്. റിസോര്‍ട്ടിലേക്കു വന്ന നിക്ഷേപങ്ങളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാണ്. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും സിഇഒ പറഞ്ഞു.
സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് റിസോര്‍ട്ട് നടത്തിപ്പ് സംബന്ധിച്ച് പാര്‍ട്ടിക്കകത്തും പരാതി ഉന്നയിച്ചിരുന്നു. അതിന് ഇ പി വിശദീകരണവും നല്കി. എന്നാല്‍, ഇക്കാര്യത്തില്‍ സിപിഎം നേതൃത്വം തീരുമാനമെടുത്തിട്ടില്ല. റിസോര്‍ട്ട് സംബന്ധിച്ച പരാതിയില്‍ പാര്‍ട്ടി ആര്‍ക്കൊപ്പമാണെന്ന നിലപാട് പ്രഖ്യാപിക്കും മുന്‍പാണ് ആദായനികുതി വകുപ്പും ഇ ഡിയും റിസോര്‍ട്ടില്‍ പിടിമുറുക്കുന്നത്. ഇ ഡി രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന നിലപാടാണു സിപിഎമ്മിനുള്ളത്. റിസോര്‍ട്ട് നടത്തിപ്പില്‍ തനിക്കു പങ്കില്ലെന്ന് ഇ പി സംസ്ഥാന സമിതി യോഗത്തില്‍ വ്യക്തമാക്കിയതിനാല്‍ സ്ഥാപനത്തില്‍ നടക്കുന്ന പരിശോധനയോട് നേതൃത്വം എന്തു സമീപനം സ്വീകരിക്കുമെന്നു വ്യക്തമല്ല. വൈദേകത്തിലെ സാമ്പത്തിക ഇടപാടുകളെല്ലാം സുതാര്യവും നിയമാനുസൃതവുമാണെന്നാണ് അവകാശവാദം.
മൊറാഴയില്‍ 11 ഏക്കര്‍ സ്ഥലത്തു തുടങ്ങിയ ആയുര്‍വേദ റിസോര്‍ട്ടിലാണു പരിശോധന നടന്നത്. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴിലാണ് ‘വൈദേകം’. തുടക്കത്തില്‍ സ്ഥാപനത്തിന്റെ എംഡിയായിരുന്ന കെ.പി.രമേഷ് കുമാറിനെ സ്ഥാനത്തു നിന്നു നീക്കി മറ്റൊരു ഡയറക്ടറായ സി.കെ.ഷാജിയെ എംഡിയാക്കിയിരുന്നു. 2021 ഡിസംബര്‍ 17 മുതല്‍ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയാണ് കമ്പനിയുടെ ചെയര്‍പഴ്സന്‍. മകനും കമ്പനിയുടെ മുഖ്യ ചുമതലക്കാരനാണ്. അന്തസ്സിന് നിരക്കാത്ത നടപടിയാണ് കേന്ദ്ര ഏജന്‍സിയില്‍ പരാതി എത്തിച്ചതെന്ന അഭിപ്രായമുണ്ട്. ഏതായാലും ഇതൊരു തലവിധിയാണ്. തൈലംകൊണ്ട് തീരുന്നതുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: