ഒറ്റപ്പെടല്‍ എത്രത്തോളം കുഞ്ഞു ഹൃദയങ്ങളെ ബാധിക്കുന്നുണ്ട് എന്നത് വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന മ്യൂസിക് ആല്‍ബമാണ് ‘വിരിയും പൂവേ’.പുതിയ സംഗീത പ്രതിഭകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ആരംഭിച്ച സൈന ഇന്‍ഡി മ്യൂസിക്കും, ബേസില്‍ പ്രസാദ് മൂവീസും ചേര്‍ന്നാണ് ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്.
നിരവധി സ്വതന്ത്ര ഗാനങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന് വിഷ്ണു ദാസ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന സൈജു കുറുപ്പ് അജു വര്‍ഗീസ് ചിത്രമായ സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടനില്‍ അടക്കം ഗാനങ്ങള്‍ രചിച്ച യുവ ഗാനരചയിതാവ് അഹല്യ ഉണ്ണികൃഷ്ണനാണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്.
മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ ഒരു കുട്ടിയുടെ വേദന അതിമനോഹരമായാണ് സംവിധായകന് ബേസില്‍ പ്രസാദ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത് .സാമൂഹിക പ്രസക്തമായ വിഷയം ചര്‍ച്ച ചെയ്ത കോമാളി എന്ന ആല്‍ബത്തിന്റെ സംവിധായകനാണ് ബേസില്‍. അഭിനയിച്ചവരൊക്കെ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. പ്രവീണ്‍ കാരേറ്റും നവീന്‍ പ്രകാശും ചേര്‍ന്നാണ് ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കെ ആര്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വലിയൊരു കാഴ്ചക്കാരെ സാമൂഹ്യ മാധ്യമങ്ങളില്‍ നേടിയെടുക്കാന്‍ വിരിയും പൂവേ എന്ന സംഗീത ആല്‍ബത്തിന് സാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: