ന്യൂദല്‍ഹി: സൈന്യത്തിലും ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്തതും നിര്‍മ്മിച്ചതുമായ കപ്പലുകളും വിമാനവും വാങ്ങാന്‍ അനുമതി നല്കി കേന്ദ്രമന്ത്രിസഭായോഗം. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍(എച്ച്എഎല്‍)നിന്ന് വിമാനവും എല്‍ആന്‍ഡ്ടിയില്‍ നിന്ന് മൂന്ന് കേഡറ്റ് പരിശീലന കപ്പലുകളും വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്.
ഇന്ത്യയില്‍ രൂപകല്പന ചെയ്തതും വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ മൂന്ന് കേഡറ്റ് പരിശീലന കപ്പലുകളാണ് 3,108.09 കോടി രൂപയ്ക്ക് എല്‍ആന്‍ഡ്ടിയില്‍ നിന്ന് വാങ്ങുക. ഇതിനുള്ള കരാര്‍ ഒപ്പിടാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 2026 മുതല്‍ കപ്പലുകളുടെ വിതരണം ആരംഭിക്കും. ഇന്ത്യന്‍ എയര്‍ഫോഴ്സിനായി 6,828.36 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) നിന്ന് 70 എച്ച്ടിടി40 ബേസിക് ട്രെയിനര്‍ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുക. ആറ് വര്‍ഷത്തിനുള്ളില്‍ വിമാനം വിതരണം ചെയ്യും.
ഇന്ത്യന്‍ നാവികസേനയിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഓഫീസര്‍ കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന് കപ്പല്‍ ഉപയോഗിക്കും. നയതന്ത്രബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൗഹൃദരാജ്യങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ക്കും കപ്പലുകളില്‍ പരിശീലനം നല്‍കും. ദുരന്ത നിവാരണത്തിനും ആളുകളെ ഒഴിപ്പിക്കുന്നതിനും ഈ കപ്പലുകള്‍ വിന്യസിക്കാം. ചെന്നൈയിലെ കാട്ടുപള്ളിയിലുള്ള എല്‍ആന്‍ഡ്ടി കപ്പല്‍ശാലയിലാണ് കപ്പലുകള്‍ തദ്ദേശീയമായി രൂപകല്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുക. നാലര വര്‍ഷത്തിനുള്ളില്‍ 22.5 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതി.
എച്ച്ടിടി40 ഒരു ടര്‍ബോ പ്രോപ്പ് എയര്‍ക്രാഫ്റ്റാണ്. പുതുതായി ഉള്‍പ്പെടുത്തിയ പൈലറ്റുമാരുടെ പരിശീലനത്തിനായി ഈ വിമാനം ഉപയോഗിക്കും. കപ്പലുകളുടെയും വിമാനത്തിന്റെയും ഭൂരിഭാഗം ഉപകരണങ്ങളും സംവിധാനങ്ങളും തദ്ദേശീയ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിക്കുന്നതിനാല്‍, മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് അനുസൃതമായി ആത്മനിര്‍ഭര്‍ ഭാരതിന്റെ അഭിമാന പതാകവാഹകരാകും ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: