തിരുവനന്തപുരം: ലൈഫ് മിഷന് കോഴ ഇടപാടില്‍ അറസ്റ്റിലായ എം ശിവശങ്കറുമായി മറ്റൊരു പ്രതി സ്വപ്ന സുരേഷ് നടത്തിയ കൂടുതല്‍ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്ന സുരേഷിന്റെ ജോലി നഷ്ടത്തിലേക്ക് നയിച്ചത് പ്രവാസി വ്യവസായി യൂസഫലിയാണെന്ന സൂചനയും ചാറ്റില്‍ നിറയുന്നുണ്ട്.കോണ്‍സുലേറ്റിലെ സ്വപ്നയുടെ രാജിയറിഞ്ഞ് സിഎം രവീന്ദ്രന് ഞെട്ടിയെന്ന് എം ശിവശങ്കര്‍ വാട്സ് ആപ്പ് ചാറ്റില്‍ പറയുന്നു. ഹൈദരാബാദിലേക്ക് മാറ്റിയത് യൂസഫലിയുടെ എതിര്‍പ്പ് കാരണമാണെന്നും ചാറ്റിലുണ്ട്. ഇതേതുടര്‍ന്നാണ് പുതിയ ജോലി സ്വപ്ന അന്വേഷിച്ചു തുടങ്ങിയത്. പുതിയ ജോലിയും യൂസഫലി എതിര്‍ക്കുമോയെന്ന സ്വപ്നയുടെ ആശങ്കയും മുഖ്യമന്ത്രിക്ക് യൂസഫലിയെ പേടിയില്ലെന്ന ശിവശങ്കറിന്റെ മറുപടിയും അടങ്ങുന്നതാണ് വാട്സ്ആപ്പ് ചാറ്റുകള്‍.
![](https://janmabhumi.in/wp-content/uploads/archive/2023/03/01/ss.jpg)
ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും ചാറ്റുകളില്‍ നിന്നു വ്യക്തമാണ്. നിയമനത്തിന് നോര്‍ക്ക സിഇഒ അടക്കമുള്ളവര്‍ സമ്മതിച്ചെന്നും സ്വപ്നയോട് ശിവശങ്കര്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് സ്പേസ് പാര്‍ക്കില്‍ കണ്‍സല്‍റ്റന്‍സി സ്ഥാപനമായ െ്രെപസ്വാട്ടര്‍ഹൗസ് കൂപ്പേഴ്സിനു (പിഡബ്ലുസി) കീഴില്‍ സ്വപ്നയ്ക്ക് ജോലി ലഭിച്ചത്.
നേരത്തെ സ്വപ്ന സുരേഷിനു ജോലി തരപ്പെടുത്തി കൊടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതായി അവകാശപ്പെട്ട് എം.ശിവശങ്കര്‍ സ്വപ്നയ്ക്ക് അയച്ച വാട്സാപ് സന്ദേശം പുറത്തുവന്നിരുന്നു. 2019 ജൂലൈ 31നായിരുന്നു ഈ സന്ദേശം. ”മുഖ്യമന്ത്രി നിനക്കൊരു ജോലി ശരിയാക്കി തരാന്‍ പറഞ്ഞു. ജോലി ചെറുതാണെങ്കിലും ശമ്പളം ഇരട്ടിയായിരിക്കും” എന്നായിരുന്നു പരാമര്‍ശം. ഇന്നലെ മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം നിഷേധിച്ചു. ഇതിനു പിന്നാലെയാണ് പുതിയ ചാറ്റുകളും പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: