കാസര്‍ഗോഡ്: കാസര്‍കോട് ഗവണ്മെന്റ് കോളേജിനെ എസ് എഫ് ഐക്കാര്‍ ലൈംഗിത വൈകൃതങ്ങളുടേയും അനാശാസ്യത്തിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മുന്‍ പ്രിന്‍സിപ്പല്‍ എം രമ. എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ നിരവധി കുട്ടികള്‍ നല്കിയ പരാതികള്‍ തന്റെ പക്കലുണ്ട്. എസ്എഫ്ഐക്കാരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചതിന് തന്നെ കൈയ്യേറ്റം ചെയ്യുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെന്നും എം രമ പറഞ്ഞു. ഒരു സ്ത്രീയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇക്കാര്യങ്ങള്‍ മനസിലാക്കണം. യാഥാര്‍ത്ഥ്യം ഇങ്ങനെ ആണെന്നിരിക്കെയാണ് അദ്ധ്യാപിക കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ഏകപക്ഷീയമായി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. അതില്‍ തനിക്ക് ഒരു പരാതിയും ഇല്ല. ഒരു സാധാരണ അദ്ധ്യാപികയായി തുടരേണ്ടി വന്നാലും ശരി, എസ് എഫ് ഐക്കാര്‍ക്ക് നശിപ്പിക്കാന്‍ കുട്ടികളെ വിട്ട് നല്‍കില്ലെന്നും എം രമ വ്യക്തമാക്കി.
പ്രിന്‍സിപ്പല്‍ എന്ന നിലയിലല്ല, ഒരു അദ്ധ്യാപിക എന്ന നിലയില്‍ പോലും താന്‍ ഈ സ്ഥാപനത്തില്‍ ഉണ്ടാകാന്‍ പാടില്ല എന്നതാണ് എസ് എഫ് ഐക്കാരുടെ ആവശ്യം. കോളേജ് ഗ്രൗണ്ടില്‍ എസ് എഫ് ഐക്കാര്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ പുറത്തുള്ളവര്‍ ക്യാമറയില്‍ പകര്‍ത്തി തനിക്ക് അയച്ചു തന്നിട്ടുണ്ടെന്നും എം രമ പറഞ്ഞു. കുട്ടികളെ എല്ലാ തരത്തിലും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് എസ് എഫ് ഐക്കാര്‍ നടത്തുന്നത്. രക്ഷകര്‍ത്താക്കള്‍ കോളേജില്‍ മിന്നല്‍ പരിശോധന നടത്തി വസ്തുതകള്‍ നേരിട്ട് ബോദ്ധ്യപ്പെടണം. തന്നെ സദാചാര പോലീസ് ആക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഈ വൃത്തികേടുകള്‍ മറ്റ് അദ്ധ്യാപകരും കാണുന്നുണ്ട്. നേരിട്ട് കണ്ടും അനുഭവിച്ചും ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് താന്‍ പറയുന്നതെന്നും എം രമ പറഞ്ഞു.
കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ ആളുകള്‍ വന്ന് രാത്രി വരെ കോളേജില്‍ തങ്ങുന്നു. വൃത്തികേടുകള്‍ കാണിക്കുന്നവരോട്, പോയി റൂമെടുത്തിട്ട് ഇതൊക്കെ ചെയ്യണം എന്ന് പറയേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെ എതിരെ ഒറ്റയാള്‍ പട്ടാളം എന്ന രീതിയിലാണ് താന്‍ പൊരുതുന്നതെന്നും എം രമ പറഞ്ഞു.
അച്ഛനമ്മമാര്‍ക്ക് മക്കളെ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് എസ് എഫ് ഐക്കാര്‍ ചെയ്യുന്നത്. സമീപ പ്രദേശത്തെ കടക്കാര്‍ക്കും മറ്റ് നാട്ടുകാര്‍ക്കും കാര്യങ്ങള്‍ അറിയാം. കുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടിട്ടാണ് ഇതിനൊക്കെ എതിരെ പ്രവര്‍ത്തിക്കുന്നതെന്നും മുന്‍ പ്രിന്‍സിപ്പാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: