തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലെ ക്രമക്കേട് പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സര്‍വ്വത്ര തട്ടിപ്പാണ് കേരളത്തില്‍ നടക്കുന്നത്. തട്ടിപ്പ് നടത്താന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രത്യേകസംഘമുണ്ട്. പ്രളയഫണ്ട് തട്ടിപ്പ് പോലെ ദുരിതാശ്വാസ നിധിയിലും തട്ടിപ്പ് നടത്തുന്നത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും സ്വന്തക്കാരാണ്.
വിജിലന്‍സ് അന്വേഷണം കുറ്റക്കാരെ രക്ഷപ്പെടുത്താന്‍ വേണ്ടിയുള്ള നാടകം മാത്രമാണ്. മുഖ്യമന്ത്രി പാര്‍ട്ടിക്കാരെ രക്ഷിക്കാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ലൈഫ്മിഷന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് വിജിലിന്‍സ് ആണെന്നും കെ.സുരേന്ദ്രന് പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളെ സര്‍ക്കാര്‍ സംരക്ഷിച്ചതാണ് ദുരിതാശ്വാസനിധി കക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഏജന്റുമാര്‍ ദുരിതാശ്വാസ ഫണ്ടില്‍ ക്രമക്കേട് നടത്തുന്നത്.
ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസത തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ സര്‍ക്കാരിന്റെ അനാസ്ഥ പ്രതിഷേധാര്‍ഹമാണ്. ഇടത് സര്‍ക്കാര്‍ എല്ലാ പദ്ധതികളും അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റുമ്പോള്‍ ഉദ്യോഗസ്ഥന്മാരും പാര്‍ട്ടിക്കാരും ചേര്‍ന്ന് അനര്‍ഹര്‍ക്ക് ആനുകൂല്ല്യങ്ങള്‍ വഴിമാറ്റി വിതരണം ചെയ്ത് കമ്മീഷന് അടിക്കുകയാണ്. ലൈഫ്മിഷന് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായതും െ്രെപവറ്റ് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുന്നതും മുഖ്യമന്ത്രിയുടെ പങ്ക് ജനങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യുന്നതാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: