ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ മരണപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ ജീവിതകഥ പ്രമേയമാക്കിയ ‘ആദിവാസി, ദ ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ”മകനായിരുന്നു.. കാടിന്റെ.. പരിസ്ഥിതിയുടെ’ എന്ന ടാക് ലൈനോടെ മധുവിന്റെ ഓര്‍മ്മദിനത്തില്‍ ഫെഫ്ക ഡയറക്ടേര്‍സ് യൂണിയന്റെ ഓഫീഷ്യല്‍ പേജിലൂടെയാണ് റിലീസ് ചെയ്തത്.
ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സോഹന്‍ റോയ് നിര്‍മ്മിച്ച് വിജീഷ് മണി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തില്‍ അപ്പാനി ശരത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മധുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും വിവാദങ്ങളും കത്തി നില്ക്കുന്ന സമയത്താണ് ഈ സിനിമയും ചര്‍ച്ചയാവുന്നത്. സിനിമയുടെ പോസ്റ്റര്‍ റിലീസിങ്, പാട്ടുകളുടെ റിലീസിങ്, എന്നിവയ്ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയും മികച്ച പ്രതികരണവും ആണ് ലഭ്യമായത്.
‘സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും’ എന്ന വാചകത്തോടെ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി ദേശീയ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങളാണ് ‘ആദിവാസി’ യെ തേടിയെത്തിയിരിക്കുന്നത്. രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനും, മികച്ച സംവിധായകനും, എന്നീ അവാര്‍ഡുകള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരിരുന്നു.
അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രന് മാരി, വിയാന്‍, മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി കുര്യന്, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. ഛായാഗ്രഹണം-പി. മുരുകേശ്
സംഗീതം- രതീഷ് വേഗ എഡിറ്റിങ്- ബി. ലെനിന് സൗണ്ട് ഡിസൈന്‍- ഗണേഷ് മാരാര്‍, സംഭാഷണം-ചന്ദ്രന് മാരി, ഗാനരചന-ചന്ദ്രന്‍മാരി, സോഹന്‍ റോയ്, മണികണ്ഠന് പെരുമ്പടപ്പ്, പാടിയത് -രതീഷ് വേഗ, വടികിയമ്മ, ശ്രീലക്ഷ്മി വിഷ്ണു, പിആര്‍ഒ-എ.എസ്. ദിനേശ്, ഡിസൈന്‍- ആന്റണി കെ.ജി. സുകുമാരന്‍, മീഡിയ പ്രൊമോഷന്- അരുണ്‍ കരവാളൂര്‍, പ്രൊഡക്ഷന്‍ ഹൗസ്- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: