തിരുവനന്തപുരം: മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച സംഘത്തിൽ നിന്ന് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ മുങ്ങിയതെന്ന് കൃഷി മന്ത്രി പി പ്രസാദ് വെളിപ്പെടുത്തി.
ഇദ്ദേഹത്തിനെതിരെ നിയമനടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഇസ്രായേലിലും എംബസിയിലും പരാതി നൽകിയിട്ടുണ്ട്.
27കർഷകരെയാണ് ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിവകുപ്പ് ഇസ്രയേലിലേയ്ക്ക് അയച്ചത്. സംഘം തിരിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് ബിജു കുര്യനെ കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടയിൽ തന്നെ അന്വേഷിക്കേണ്ടതെന്ന് വ്യാഴാഴ്ച രാവിലെ ഭാര്യയ്ക്ക് വാട്സ് ആപ്പിലൂടെ സന്ദേശം അയച്ചു.താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. ബിജുവിനെ ഫോണിൽ കിട്ടുന്നില്ല. നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ലെന്നും ബന്ധുക്കൾ പറയുന്നു.
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ബിജുവിന്റെ കുടുംബാംഗങ്ങള്‍ തന്നെ വിളിച്ച് ക്ഷമ ചോദിച്ചു. സഹോദരനുമായി ഫോണിൽ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: