കോഴിക്കോട്: ഇസ്ലാമിക സാഹിത്യം നല്കുന്ന അനുഭവം വിശാലമാണെന്ന് മാധ്യമത്തിന്റെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ചാനല്‍ എഡിറ്ററായ പ്രമോദ് രാമന്. ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ സ്ഥാപനമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ (ഐപിഎച്ച്) പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമോദ് രാമന്.
ഇസ്ലാമിക സാഹിത്യം നല്കുന്ന അനുഭവം വിശാലമാണെന്നും അതിന് പരിധികളില്ലെന്നുമാണ് പ്രമോദ് രാമന് പറയുന്നത്. ഇസ്ലാമിക സാഹിത്യം മലയാളത്തിന് പരിചയപ്പെടുത്തിയ ചരിത്രപരമായ പങ്കാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് വഹിച്ചതെന്നും പ്രമോദ് രാമന് പറഞ്ഞു.
ഇസ്ലാമിക സാഹിത്യം മതപരം എന്നതിലുപരി മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തേക്ക് തുറന്നുവെച്ച വാതിലുകളാണ്. വര്‍ഗ്ഗീയതയോട് ഇസ്ലാമിനെ ചേര്‍ത്ത് വെയ്ക്കുന്ന പ്രവണത കുറയ്ക്കാന്‍ വിവര്‍ത്തനങ്ങള്‍ സഹായകരമായി എന്നും പ്രമോദ് രാമന് പറഞ്ഞു.
ഇപ്പോള്‍ പ്രമോദ് രാമന്റെ പ്രസംഗം അച്ചടിച്ച് വന്ന മാധ്യമം പത്രറിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ട് വന്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍. അപ്പോള്‍ ഹിന്ദു സാഹിത്യം വിശാലമല്ലേ, സങ്കുചിതമാണോ എന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു.ഇതുപോലെ ഹൈന്ദവ സൗഹിത്യത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അവരെ സംഘിയാക്കുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ മാധ്യമ അന്തരീക്ഷണമെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
ഇസ്ലാമിക തീവ്രവാദത്തിന് വിത്തുവിതച്ച് മുസ്ലിം ബ്രദര്‍ ഹുഡ് നേതാക്കളായ ഹസനുല്‍ ബന്ന, സയ്യിദ് ഖുതുബ്, മുഹമ്മദ് ഖുതുബ് എന്നിവരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച സ്ഥാപനമാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്.ബിന്‍ ലാദനെപ്പോലുള്ള തീവ്രവാദികളെ സൃഷ്ടിച്ച വ്യക്തിയാണ് മുഹമ്മദ് ഖുതുബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: