ന്യൂദല്‍ഹി:വിമതസ്വരംഉയര്‍ത്തുന്നവരെ മതത്തില്‍ നിന്നും പുറത്താക്കാനുളള അവകാശം മുസ്ലിങ്ങളിലെ ഷിയാ വിഭാഗത്തിന്റെ ഭാഗമായ ദാവൂദി ബോറ സമുദായത്തിലെ മതമേലധ്യക്ഷന്മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ 1949 ലെ ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം മതത്തില്‍ നിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം ദാവൂദി ബോറകളുടെ മതമേലധ്യക്ഷന് ഇല്ലാതായി.
എന്നാല്‍ ഇതിനെതിരെ ദാവൂദി ബോറ വിഭാഗത്തിന്റെ സെന്‍ട്രല്‍ ബോര്‍ഡ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി.ഈ ഹര്‍ജി സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചായിരിക്കും ഈ കേസ് ഇനി പരിഗണിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മതപരമായ ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശങ്ങള്‍ ഉള്‍പ്പെടുന്ന മറ്റ് മൂന്ന് കേസുകളും ഇതേ ബെഞ്ച് പരിഗണിക്കുന്നുണ്ട്.
ദാവൂദി ബോറ മതത്തിന്റെ ആചാരങ്ങളെ ചോദ്യം ചെയ്യുന്ന അംഗത്തിനെ മതമേലധ്യക്ഷന് പുറത്താക്കാന്‍ നേരത്തെ അവകാശമുണ്ടായിരുന്നു. ഇതോടെ പുറത്താക്കപ്പെട്ട വിമതനും കുടുംബാംഗങ്ങള്‍ക്കും പള്ളിയിലേക്കും ശ്മശാനത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് 1949ല്‍1ബോംബെ ഭ്രഷ്ട് കല്‍പ്പിക്കല്‍ തടയല്‍ നിയമപ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചത്.. മതമേലധ്യക്ഷന് പുറത്താക്കുന്ന അംഗങ്ങള്‍ക്ക് പിന്നീട് പള്ളിയിലേക്കും ശ്മശാനത്തിലേക്കും പ്രവേശനം നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായായിരുന്നു സര്‍ക്കാര്‍ നടപടി.
എന്നാല്‍ ഈ അവകാശം തിരിച്ചുകിട്ടാന്‍ വീണ്ടും ദാവൂദി വിഭാഗം സുപ്രീംകോടതിയെ സമീപിച്ചു. ദാവൂദി വിഭാഗത്തിലെ ഭ്രഷ്ടിനുള്ള അധികാരം ശരിവച്ച 1962 ലെ ഉത്തരവ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതാണ്. ഈ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടത്.
ഭരണഘടനയുടെ 25, 26 വകുപ്പുകള്‍ പ്രകാരം മതത്തില്‍ നിന്ന് വ്യക്തികളെ പുറത്താക്കാന്‍ അധികാരം ഉണ്ടെന്നാണ് ദാവൂദി ബോറ വിഭാഗക്കാരുടെ വാദം. എന്നാല്‍ 2016 ലെ നിയമ പ്രകാരം വിലക്ക് കോടതികളില്‍ ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് എതിര് വിഭാഗവും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: