കൊച്ചി: സി പി എം കേന്ദ്ര കമ്മിറ്റിയില്‍ പിണറായി പക്ഷക്കാരായ എം എ ബേബിക്കും വിജയരാഘവനും എതിരെ ആഞ്ഞടിച്ച് എ കെ ബാലനും സീതാറാം യെച്ചൂരിയും.
തെലുങ്കാനയില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിതര്‍ക്ക് വേണ്ടി ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് (ബിഎല്‍എഫ്) എന്ന പാര്‍ട്ടിയുണ്ടാക്കി പ്രത്യേകം മത്സരിച്ച രാഘവലു എന്ന നേതാവിനെയും അണികളെയും പിണറായി വിജയനും പ്രകാശ് കാരാട്ടുംവെള്ളപൂശുകയായിരുന്നു . ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന സിപിഎം കേന്ദ്ര അന്വേഷണകമ്മീഷന് അംഗങ്ങളായ അശോക് ധാവളെ, എം എ ബേബി , എ വിജയരാഘവന് എന്നിവര്‍ രാഘവലുവിനെ പിന്തുണയ്ക്കുകയായിരുന്നു.
പാര്‍ട്ടിയ്ക്കെതിരെ പ്രവര്‍ത്തിച്ചിട്ടും രാഘവലുവിനെയും കൂട്ടരെയും പിന്തുണച്ച നടപടിയെയാണ് എ.കെ. ബാലന് ചോദ്യം ചെയ്തത് സി പി എം നേതാക്കള്‍ തന്നെ തെലങ്കാനയില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി മല്‍സരിച്ച അവസ്ഥ സി പിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. 26 സീറ്റുകളിലാണ് പാര്‍ട്ടി ഇത്തരത്തില്‍ മല്‍സരിച്ചത്. സി പി എം അഖിലേന്ത്യ സെക്രട്ടറിയായ യെച്ചൂരിയുടെ സംസ്ഥാനത്ത് തന്നെ ദളിത് അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞാണ് രാഘവലുവും കൂട്ടരും വേറെ പാര്‍ട്ടിയുണ്ടാക്കി മല്‍സരിച്ചത്. ഇത് വലിയ നാണക്കേടാണ് സി പി എമ്മിന് അഖിലേന്ത്യ തലത്തിലുണ്ടാക്കിയത്. ഇതിനു പുറമെ വന്‍ അഴിമതി നടത്തിയ തെലങ്കാന സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജമലയ്യ, രാമകൃഷ്ണ എന്നിവരെ സിപിഎമ്മില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സീതാറാം യെച്ചൂരി ഉയര്‍ത്തിയതെങ്കിലും പ്രകാശ് കാരാട്ടും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള ഘടകവും ആരോപണവിധേയരായ നേതാക്കള്ക്കൊപ്പ നിന്നു.
ഇതിനെയാണ് എ.കെ.ബാലന് സിപിഎം പൊളിറ്റ്ബ്യൂറോ യോഗത്തില്‍ ചോദ്യം ചെയ്തത് വൈകാതെ ബാലനുമായി യെച്ചൂരി കൈകോര്‍ത്തു. പിണറായിയുടെ സ്വന്തം ആളായ പ്രകാശ് കാരാട്ടിന്റെ വിശ്വസ്തരെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ സീതാറാം യെച്ചൂരിയും, എ കെബാലനും കൈകോര്‍ത്തത് സിപിഎം കേരളാഘടകത്തില്‍ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്.
സീതാറാം യെച്ചൂരിയുള്‍പ്പെടെയുള്ളവര്‍ . തെലുങ്കാനയിലും ആന്ധ്രാപ്രദേശിലും സി പി എമ്മിലെ അഴിമതി നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ അന്വേഷിക്കാനായി പി ബി നിയോഗിച്ച അന്വേണ കമ്മീഷന് അംഗങ്ങളായ അശോക് ധാവളെ, എം എ ബേബി , എ വിജയരാഘവന് എന്നിവര്‍ ആരോപണവിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടതെന്ന് എ കെ ബാലന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിമര്‍ശിച്ചു. .
പിണറായിക്കെതിരെ കേരളത്തില്‍ നിന്നും ശബ്ദമുയരുന്നത് സീതാറാം യെച്ചൂരിയെ സന്തോഷിപ്പിക്കുന്നുണ്ട്. എം എ ബേബി, എ വിജയരാഘവന് അന്വേഷണ റിപ്പോര്‍ട്ടിനെതിരെ എ കെ ബാലന് ആഞ്ഞടിച്ചതോടെ യെച്ചൂരിക്ക് മുമ്പില്‍ പുതിയ വഴി തെളിഞ്ഞു കിട്ടിയിരിക്കുകയാണ്. എ കെ ബാലന്റെ കടുത്ത നീക്കത്തിന് പിന്നില്‍ യെച്ചൂരിയുടെ പിന്തുണയുണ്ടെന്നും പറയുന്നു.
തന്നെ സംസ്ഥാന സെക്രട്ടറിയാക്കാത്തതിലും, പൊളിറ്റ്ബ്യുറോയില്‍ കൊണ്ടുവരാത്തതിലും, തന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം വെട്ടിയതിലും പിണറായിയോട് ബാലന് കടുത്ത എതിര്‍പ്പുണ്ട്. പൊളിറ്റ്ബ്യുറോയില്‍ എത്തുന്ന ആദ്യ ദളിത് വിഭാഗക്കാരന് എ കെ ബാലന് എത്തിയപ്പോള്‍ പിണറായിയും കാരാട്ടും ചേര്‍ന്ന് ബാലനേക്കാള്‍ പ്രായം കുറഞ്ഞ ദളിത് വിഭാഗക്കാരനായ രാമചന്ദ്രഡോമിനെ ബംഗാളില്‍ നിന്നും കൊണ്ടുവന്നത് ബാലന്റെ പ്രാധാന്യം കുറയ്ക്കാനാണന്നും കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: