ഇപ്പോഴേ 100 കോടി വാരിക്കഴിഞ്ഞ ഉണ്ണി മുകുന്ദന്റെ “മാളികപ്പുറം” ഇപ്പോഴിതാ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
കൃത്യം റിലീസ് തീയതി പ്ലാറ്റ്ഫോം അറിയിച്ചിട്ടില്ല. ഒടിടിയില്‍ മാളികപ്പുറം റിലീസ് ചെയ്യുമെന്ന് അറിയിച്ച ഹോട്ട് സ്റ്റാര്‍ ഒരു ചെറിയ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ഡിസംബര്‍ 30 ന് കേരളത്തിലെ 145 സ്ക്രീനുകളിലെ റിലീസോടെ പ്രദര്‍ശനം ആരംഭിച്ച ചിത്രം പിന്നാലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ മാര്‍ക്കറ്റുകളിലേക്കും എത്തുകയായിരുന്നു. മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രവുമാണിത്. ഫലം കേരളത്തില്‍ 145 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം നാലാം വാരത്തിലേക്ക് കടന്ന സമയത്ത് പ്രദര്‍ശനം 233 സ്ക്രീനുകളിലേക്ക് വര്‍ധിപ്പിച്ചതായി അണിയറക്കാര്‍ അറിയിച്ചിരുന്നു.
ശബരിമല വിവാദങ്ങളുമായി ബന്ധപ്പെട്ട് മാളികപ്പുറത്തെ കെട്ടുകെട്ടിക്കാന്‍ നെഗറ്റീവ് പബ്ലിസിറ്റി നവോത്ഥാനക്കാരും ഇടത്പക്ഷക്കാരും നടത്തിയിരുന്നു. എന്നാല്‍ ഇത് വിജയിച്ചില്ലെന്ന് മാത്രമല്ല, ചിത്രത്തിലെ ആത്മീയമായ തലത്തിന് വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി തിയറ്ററുകളിലേക്ക് കുടുംബങ്ങളെ ഒഴുക്കി. ചിത്രം 100 കോടി ക്ലബ്ബില്‍ കയറുകയും ചെയ്തു. ഉണ്ണി മുകുന്ദനെ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് മാളികപ്പുറം.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്‍റര്‍ടെയ്നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: