തിരുവനന്തപുരം: ചലച്ചിത്രപിന്നണി ഗായിക എന്ന രീതിയില്‍ ഒട്ടേറെ ഓര്‍മ്മകള്‍ പലരും മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുമ്പോള്‍ വാണി ജയറാം എന്ന ഗായികയെ സ്നേഹത്തോടെ ഒരു ആരാധകന് ഓര്‍മ്മിക്കുന്നത് അവര്‍ പാടിയ മീരാ ഭജനുകളുടെ പേരില്‍.
ശാസ്ത്രി കോസലേന്ദ്രനാഥ് ട്വിറ്ററില്‍ പങ്കുവെച്ച കുറപ്പിലാണ് വാണി ജയറാം എന്ന ഗായികയുടെ മീരാ ഭജനുകളെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓര്‍മ്മിക്കുന്നത്. രാജസ്ഥാനിലെ സംസ്കൃത സര്‍വ്വകലാശാലയിലെ ഫിലോസഫി വിഭാഗം മേധാവിയാണ് ശാസ്ത്രി കോസലേന്ദ്രദാസ്.
വിഖ്യാത ഗായിക പത്മഭൂഷണ്‍ വാണി ജയറാം ഇന്നില്ല. മീരയുടെ ഭജനുകള്‍ വളരെ മനോഹരമായി അവര്‍ പാടി. ആകാശവാണിയില്‍ അവര്‍ പാടിയ രാമചരിതമാനസിന്റെ ചില ഭാഗങ്ങള്‍ ഞാന്‍ ശ്രവിച്ചു. (16ാം നൂറ്റാണ്ടിലെ ഭക്തകവി തുളസീദാസാണ് രാമചരിതമാസ് എഴുതിയിരിക്കുന്നത്) ശ്രീരാമഭഗവാന് അവര്‍ക്ക് മോക്ഷം നല്കട്ടെ. – ട്ലിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ശാസ്ത്രി കോസലേന്ദ്രദാസ് കുറിക്കുന്നു.
പിന്നീട് ഇന്റര്‍നെറ്റില്‍ പരിശോധിച്ചപ്പോഴാണ് വാണി ജയറാമിന്റെ നനവാര്‍ന്ന മധുരശബ്ദത്തില്‍ മലയാളികള്‍ അധികം കേട്ടിട്ടില്ലാത്തതും വടക്കേയിന്ത്യയില്‍ ധാരാളം ശ്രോതാക്കളും ഉള്ള ഭജനുകള്‍ കേട്ടത്. പ്രസിദ്ധ സംഗീത സ്ട്രീമിങ്ങ് സൈറ്റകളായ ഗാനയിലും മറ്റും ഈ മീര ഭജനുകളും രാമചരിതമാനസും ഉണ്ട്.
വിഖ്യാത വേദാന്ത പണ്ഡിതനായ അമേരിക്കക്കാരന് ഡേവിഡ് ഫ്രോളിയും ശാസ്ത്രി കോസലേന്ദ്രദാസിന്റെ ഈ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: