ന്യൂദല്‍ഹി: ജനപ്രീതിയില്‍ ലോകത്തിലെ ഏറ്റവും മികച്ച നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ‘ മോര്‍ണിംഗ് കണ്‍സള്‍ട്ട്’ നടത്തിയ ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ സര്‍വ്വേയിലാണ് 78 ശതമാനത്തിലധികം വോട്ടു നേടി നരേന്ദ്രമോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായത്.
യുക്രൈന്-റഷ്യ യുദ്ധത്തെ തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് നല്കിയ ഉപദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകനേതാക്കളില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇത് യുദ്ധത്തിനുള്ള സമയമല്ലന്നും റഷ്യ- ഉക്രൈന് യുദ്ധം നയതന്ത്ര നീക്കങ്ങളിലൂടെ പരിഹരിക്കണമെന്നുമായിരുന്നു മോദി ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടത്.മോദിയുടെ ഈ പ്രസ്താവനയെ ഫ്രഞ്ച് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ അഭിനന്ദിച്ചിരുന്നു.
മോദിക്ക് പിന്നില്‍ രണ്ടും മൂന്നും സ്ഥാനം നേടിയത് 68 ശതമാനം റേറ്റിംഗ് നേടിയ മെക്സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറും 62 ശതമാനം ജനപിന്തുണ നേടിയ സ്വിസ് പ്രസിഡന്റ് അലൈന്‍ ബെര്സെറ്റുമായിരുന്നു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കളെ മറികടന്നാണ് നരേന്ദ്രമോദി ഈ നേട്ടം സ്വന്തമാക്കിയത്
ജനപ്രീതിയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന 22 ആഗോള നേതാക്കളില്‍ നിന്നാണ് നരേന്ദ്രമോദിയെ തെരഞ്ഞെടുത്തത്. ജനുവരി 26 മുതല്‍ 31 വരെയാണ് സര്‍വേ നടത്തിയതെന്ന് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഗവേഷണ സ്ഥാപനമായ മോണിങ് കണ്‍സള്‍ട്ട് പറഞ്ഞു.
40 ശതമാനം വോട്ടേ യുഎസ് പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: