കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി ബാക്ക്ഫയല് ഡിജിറ്റല്‍ മീഡിയയുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ മാധ്യമപ്രവര്ത്തകന് ആര്. ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. മാഗ്കോം ഡയറക്ടര്‍ എ.കെ.അനുരാജ് അദ്ധ്യക്ഷനായി. ചാലപ്പുറം കേസരി ഭവനില്‍ ഒന്നാം നിലയിലാണ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്.
കാലിക്കറ്റ് പ്രസ്സ് ക്ലബ് എംസിജെ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്, കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു, ഗുരുവായൂരപ്പന് കോളജ് മലയാളവിഭാഗം അദ്ധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, ബിജെപി മേഖലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബാക് ഫയല്‍ എഡിറ്റര്‍ എ.എന്‍.അഭിലാഷ് സ്വാഗതവും വിപിന്‍ കാവേരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: