ന്യൂദല്‍ഹി: ആദായ നികുതിക്കാര്‍ക്ക് വലിയ ഇളവുമായി കേന്ദ്രബജറ്റ് പ്രഖ്യാപനം. നിലവില്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ ആദായ നികുതി അടക്കുന്നില്ല. പുതിയ നികുതി വ്യവസ്ഥയില്‍ ആദായ നികുതി പരിധി 7 ലക്ഷമായി ഉയര്‍ത്തുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ആദായ നികുതി റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 93 ദിവസത്തില്‍ നിന്ന് 16 ദിവസമായി കുറച്ചു. അടുത്ത തലമുറ പൊതു ഐടി റിട്ടേണ്‍ ഫോമുകള്‍ പുറത്തിറക്കാനും പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ടിവികളുടെ നിര്‍മ്മാണത്തില്‍ മൂല്യവര്‍ദ്ധന പ്രോത്സാഹിപ്പിക്കുക, ടിവി പാനലുകളുടെ തുറന്ന സെല്ലുകളുടെ ഭാഗങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 2.5% ആയി കുറയ്ക്കുകയാണെന്നും ബജറ്റ് പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: