കൊച്ചി: ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുക്കണമെന്ന പേരില്‍ കക്ഷികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വാങ്ങിയതായി ആരോപിക്കുന്ന കേസില്‍ പ്രതിയായ അഡ്വ. സൈബി ജോസ് കിടങ്ങൂരിനോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍.
ഇത് സംബന്ധിച്ച് വിശദീകരണം തേടണമെന്ന നിയമമന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ കൗണ്‍സിലിന്റെ ഈ നടപടി. പരാതിക്കാരുടെ വിശദീകരണവും ഈ സമയത്ത് ബാര്‍ കൗണ്‍സില്‍ കേള്‍ക്കും. കേസ് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ. സേതുരാമന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി അഡ്വക്കേറ്റ് ജനറലിന് കൈമാറിയിട്ടുണ്ട്.
ജഡ്ജിമാരായ സിയാദ് റഹ്മാന് എ.എ., എ. മുഹമ്മദ് മുഷ്താഖ്, പി.വി. കുഞ്ഞികൃഷ്ണന് എന്നിവര്‍ക്ക് കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കേരളാ ഹൈക്കോടതി അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതെന്ന് വിവിധ അഭിഭാഷകര്‍ തന്നെ ആരോപിക്കുന്നു. ഒരു ബലാത്സംഗക്കേസില്‍ പെട്ട സിനിമ നിര്‍മ്മാതാവ് ആല്വിന് ആന്റണി കേസിന്റെ ആവശ്യ.ത്തിനായി 25 ലക്ഷം ചെലവാക്കിയതായി പറയുന്നു. സൈബിക്ക് മാത്രമായി ഫീസിനത്തില്‍ 15 ലക്ഷം നല്‍കിയതായി ആല്വിന് ആന്റണി പറയുന്നു. അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം സൈബി ജോസിനെതിരെ നടപടി എടുക്കാമെന്ന് വിജിലന്‍സ് വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: