ന്യൂദല്‍ഹി: തന്റെ മണ്ഡലത്തിലെ മൂന്ന് ക്ഷേത്രങ്ങള്‍ താന്‍ പൊളിച്ചുകളഞ്ഞെന്ന് പൊതുയോഗത്തില്‍ അഭിമാനത്തോടെ പറഞ്ഞ് ഡിഎംകെ നേതാവ് ടി.ആര്.ബാലു. “സതേണ്‍ ട്രങ്ക് റോഡിലെ ഒരു സരസ്വതി ക്ഷേത്രം, ലക്ഷ്മീ ക്ഷേത്രം, പാര്‍വ്വതീ ക്ഷേത്രം എന്നിവയാണ് തകര്‍ത്തത്”- ടി.ആര്.ബാലു പറഞ്ഞു.
ക്ഷേത്രങ്ങള്‍ പൊളിച്ചതില്‍ അഭിമാനംകൊള്ളുന്ന ഡിഎംകെ നേതാവ് ടി.ആര്. ബാലുവിന്റെ പ്രസംഗം:
“ഈ മൂന്ന് ക്ഷേത്രങ്ങളും പൊളിച്ചുകളയാന്‍ ഉത്തരവിട്ടത് ഞാനാണ്. ഇത് മൂലം എനിക്ക് വോട്ടുകള്‍ കിട്ടില്ലെന്ന് അറിയാം. പക്ഷെ എങ്ങിനെ വോട്ടുകള്‍ സംഘടിപ്പിക്കാമെന്ന് എനിക്കറിയാം. എന്റെ സഹപ്രവര്‍ത്തകര്‍ എന്നോട് പറഞ്ഞു- ക്ഷേത്രങ്ങള്‍ പൊളിച്ചാല്‍ വോട്ടുകള്‍ കിട്ടില്ലെന്ന്. പക്ഷെ വോട്ട് കിട്ടാന്‍ മറ്റ് വഴികള്‍ എനിക്കറിയാം. “- പൊതുയോഗത്തില്‍ പ്രസംഗിക്കവേ ടി.ആര്. ബാലു പറഞ്ഞു.
100 വര്‍ഷം പഴക്കമുള്ള ഹിന്ദുക്ഷേത്രങ്ങള്‍ പൊളിക്കുന്നതില്‍ അഭിമാനം കൊള്ളുകയാണ് ഡിഎംകെ നേതാക്കളെന്ന് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈ കുറ്റപ്പെടുത്തി. ടി.ആര്. ബാലുവിന്റെ വിവാദപ്രസംഗം സമൂഹമാധ്യമങ്ങളില്‍ അണ്ണാമലൈ പങ്കുവെച്ചു. ക്ഷേത്രങ്ങളുടെ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ സ്ഥാപനമായ എച്ച് ആര് ആന്റ് സിഇ പിരിച്ചുവിടണമെന്നും സര്‍ക്കാര്‍ പിടിയില്‍ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കണമെന്നുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
സരസ്വതി ക്ഷേത്രവും ലക്ഷ്മീ ക്ഷേത്രവും പൊളിച്ചുവെന്ന് അഭിമാനത്തോടെ പറയുന്നത് പൈശാചികമാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് നാരായണ്‍ തിരുപതി പറഞ്ഞു. “നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രങ്ങള്‍ പൊളിച്ചതില്‍ അഭിമാനം കൊള്ളുന്നത് അപലപനീയമാണ്.ക്ഷേത്രങ്ങള്‍ പൊളിച്ചാല്‍ വോട്ടുകള്‍ കിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ വോട്ടുകള്‍ നേടാന്‍ മറ്റു വഴികളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.”- നാരായണ്‍ തിരുപ്പതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: