ബാലരാമപുരം (തിരുവനന്തപുരം): ആര്‍ഷവിദ്യാസമാജം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിമാസ സൗജന്യ പഞ്ചദിന സനാതനധര്‍മ്മ ജാഗരണശിബിരത്തിന്റെ ഉദ്ഘാടനം നാളെ.
ആചാര്യ കെ.ആര്. മനോജിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശിബിരം ആര്‍ഷവിദ്യാസമാജം ബാലരാമപുരം പാറക്കുഴി സെന്ററില്‍ ജനുവരി 28ന് രാവിലെ ഒമ്പതിന് ഉദ്ഘാടനസഭയോടെ ആരംഭിക്കും. അടുത്തമാസം ഒന്നാം തീയതി വരെയാണ് ഇത് സംഘടിപ്പിക്കുന്നത്. പഠന പരിശീലന ശിബിരത്തില്‍ നേരിട്ടും ഓണ്‍ലൈനായും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
ശിബിരാര്‍ഥികള്‍ക്ക് സൗജന്യ ഭക്ഷണ താമസ സൗകര്യം സംഘടകര്‍ ഒരുക്കിയിട്ടുണ്ട്. സനാതനധര്‍മ്മത്തിന്റെ സാമാന്യപരിചയം, പഞ്ചമഹാകര്‍ത്തവ്യങ്ങള്‍, സംഘടനാശാസ്ത്രം, ഭാരതീയ സംസ്കൃതി, യോഗവിദ്യ, വ്യക്തിത്വവികസനം തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. ശിബിരത്തില്‍ പങ്കെടുക്കാന്‍ നിരവധി പേര് ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. താത്പര്യമുള്ളവര്‍ക്ക് 9895444684 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: