എന്‍ ഹരി,
ബിജെപി മേഖലാ പ്രസിഡന്റ്
ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ളോക്ക് ഉദ്ഘാടന മഹാമഹം നടക്കാനിരിക്കേ ഒരു കാഴ്ചക്കാരന്റെ റോള്‍ പോലുമില്ലാതെ അവഗണനയുടെ അപമാനഭാരം പേറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു വിഷമം കടിച്ചമര്‍ത്തുകയാണ് മുന്‍ പൊതുമരാമത്ത് മന്ത്രിയും ആലപ്പുഴയിലെ മുതിര്‍ന്ന സി പി എം നേതാവുമായ ജി സുധാകരന്. ‘വഴിയരികിലെ ഫ്ളക്സിലല്ല, ജനഹൃദയങ്ങളിലെ സ്ഥാനമാണ് പ്രധാനം. ചരിത്ര നിരാസം ചിലര്‍ക്ക് ഇഷ്ടപെട്ട മാനസിക വ്യാപാരമാണ് ‘ എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വായിച്ചറിയാം, സ്വന്തം വീട്ടിലെ ചടങ്ങില്‍ കാര്യക്കാരനായി നിന്ന് കാര്യം നടത്തേണ്ടവന് വഴിപോക്കന്റെ സ്ഥാനം പോലും ഇല്ലെങ്കിലുള്ള ദയനീയാവസ്ഥ. ഈ ആശുപത്രിയെ സംബന്ധിച്ച് ….തന്റെ ഇടപെടലുകള്‍ സംബന്ധിച്ച് ചിത്രങ്ങള്‍ അടക്കം അദ്ദേഹം പങ്കുവെച്ചിരിക്കുന്നു. അതോടൊപ്പം മുന്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജയെയും ആലപ്പുഴ മുന്‍ എം പി കെ സി വേണുഗോപാലിനെപറ്റിയും പോസ്റ്റില്‍ പരാമര്‍ശിക്കുന്നു. അല്ലങ്കില്‍, തന്നോടൊപ്പം അവഗണിയ്ക്കപ്പെട്ട ….തഴയപ്പെട്ട അവരെക്കൂടി സുധാകരന് കൂട്ട് പിടിക്കുന്നു.
‘ചിലര്‍ക്ക് ചരിത്ര നിരാസം’ എന്ന വാക്കാണ് ഹൈലൈറ്റ് . ‘ചിലര്‍ക്ക്’ എന്ന് പറയുമ്പോള്‍ തന്നെ ‘ഭാരവാഹികള്‍’ എന്ന് എടുത്ത് വിശേഷിപ്പിക്കുന്നു. ഈ ഭാരവാഹികള്‍ ആരന്നറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണ്ട കാര്യം ഇല്ല. ഈ പരിപാടികള്‍ എല്ലാം തയ്യാറാക്കുന്നത് സിപിഎം ആണന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാം.
ഇത് ഇന്ന് തുടങ്ങിയതല്ല കഴിഞ്ഞ ഇലക്ഷന് ആരംഭിച്ചതാണ്. എത്രയോ ആളുകള്‍ പാര്‍ട്ടിയുടെ അപ്രഖ്യാപിത വിലക്ക് കാരണം …. ബഹിഷ്കരണം മൂലം പൊതുസമൂഹവുമായി ബന്ധപ്പെടാനാകാതെ വീര്‍പ്പുമുട്ടി നില്ക്കുന്നു. സുധാകരനുള്പടെ പാര്‍ട്ടിയില്‍ പ്രതാപത്തോടെ നിന്നപ്പോള്‍ ഒതുക്കപ്പെട്ട ഒരു നേതാവുണ്ട് കോട്ടയത്ത്. സുരേഷ് കുറുപ്പ്. കേരളത്തില്‍ എണ്ണം പറഞ്ഞ നേതാവ്. സുരേഷ് കുറുപ്പിനെ എങ്ങനെയാണ് ഒതുക്കി അരികിലാക്കിയതെന്നു ഓര്‍ക്കുന്നത് നല്ലതാണ്. ഇതു തന്നെയല്ലേ സുധാകരനും സംഭവിച്ചത്? ഇതുപോലെ നിരവധി ആളുകള്‍ ഉണ്ട്. പാര്ട്ടിയെപറ്റിയോ പാര്‍ട്ടിയുടെ നയങ്ങളെ പറ്റിയും പറയുന്നില്ല. പക്ഷെ പാര്‍ട്ടി ഇന്ന് എങ്ങോട്ട് എന്നതിന്റെ വക്തമായ സൂചനകള്‍ ആണ് ജി സുധാകരന്റെ പോസ്റ്റ്.
പാര്‍ട്ടി ചുമതലകളില്‍ വരുന്നവരെയും മുതിര്‍ന്ന നേതാക്കളെ വെറും കാഴ്ചക്കാരായി നിര്‍ത്തി മന്ത്രിസഭയില്‍ താക്കോല്‍ സ്ഥാനങ്ങളിലെത്തുന്ന നവാഗതരേയും രാജ്യസഭാ സീറ്റുകള്‍ തരപ്പെടുത്തുന്നവരേയും നമ്മള് കണ്ടുകൊണ്ടിരിക്കുന്നു.
സുധാകരന്റെ പോസ്റ്റ് അറബിക്കഥയിലെ ശ്രീനിവാസന് കഥാപാത്രം ക്യൂബാ മുകുന്തനെ യാണ് ഓര്‍മ്മ വരുന്നത് ബാത്ത്റൂമില്‍ കയറി കതകടച്ച് ഈന് ക്യു ലാബ് വിളിച്ച് പ്രതിഷേധിക്കുന്നു സുധാകരന് എഫ്ബി യില്‍ കൂടി പ്രതിഷേധിക്കുന്നു
ഇനിയും എത്രയോ പേര് വീര്പ്പടക്കിനില്ക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: