തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന് എബിവിപി 38മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതതിന്റെ സംസ്കാരത്തെ ഇടതുപക്ഷ ചരിത്രകാരന്മാര് വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എബിവിപി 38മത് സംസ്ഥാന സമ്മേളനത്തിന്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് സ്വശ്രയ സ്വകാര്യ മേഘലയെ ക്ഷണിക്കുന്നത് ഇടത് സര്‍ക്കാര്‍ അഴിമതി നടത്താനാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എതിര്‍ക്കുകയും കേരളത്തിലെ സര്‍വ്വകലാശലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ സ്വാശ്രയ സ്വകാര്യ സ്ഥാപനങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുന്നത് അഴിമതി മാത്രം മുന്നില്‍ കണ്ടാണെന്ന് ശ്രീഹരി കുറ്റപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ നശിപ്പിക്കുകയാണെന്നും ശ്രീഹരി പറഞ്ഞു. കേരളത്തിലെ ഗവേഷണ മേഖലയുടെ വളര്‍ച്ച ഓരോ ദിവസവും താഴേക്ക് ആണെന്ന് എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം ശ്രാവണ്‍ ബി. രാജ് ചൂണ്ടി കാണിച്ചു. പൊതുസമ്മേളനത്തില്‍ എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കല്യാണി ചന്ദ്രന്,എസ് അരവിന്ദ്,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ആവണി ടി വി എന്നിവര്‍ സംസാരിച്ചു.
എബിവിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്റ്റെഫിന് സ്റ്റീഫന്‍ സ്വാഗതവും,ജില്ലാ സമിതി അംഗം ബി.ര്‍.ഗൗരി നന്ദിയും രേഖപ്പെടുത്തി. എബിവിപി 38മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാര്ത്തി റാലി ടാഗോര്‍ തിയ്യറ്ററില്‍ നിന്നും ആരംഭിച്ചു. 3000ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത റാലി നായനാര്‍ പാര്‍ക്കില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: