തിരുവനന്തപുരം: 50000 സീറ്റുകളുള്ള കാര്യവട്ടത്തെ ഗ്യാലറിയില്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ എത്തിയവര്‍ 6201 പേര് മാത്രം. ഇതിന് കാരണം തിരുവനന്തപുരം നഗരസഭ ഏര്‍പ്പെടുത്തിയ 15 ശതമാനം വിനോദനികുതിയാണ്. ഇതോടെ ടിക്കറ്റ് നിരക്ക് ആയിരം രൂപയും രണ്ടായിരും രൂപയുമായി. അതില്‍ തന്നെ ജിഎസ്ടി ഉള്‍പ്പെടെയുള്ള നികുതികള്‍ ചേരുമ്പോള്‍ ആയിരത്തിന്റെ ടിക്കറ്റ് കിട്ടാന്‍ 1445 രൂപ കൊടുക്കണം. അതോടെ കാണികള്‍ കാര്യവട്ടത്തെ ഇന്ത്യ-ശ്രീലങ്ക മത്സരം ഉപേക്ഷിച്ചു.
പക്ഷെ ട്രോളന്മാര് വിടാന്‍ തയ്യാറായിരുന്നില്ല. കോഹ്ലി കാര്യവട്ടത്ത് നേടിയ 46ാം സെഞ്ച്വറി പണക്കാരുടെ മുമ്പില്‍ നേടിയ സെഞ്ച്വറി ആയിരുന്നെന്നും ബാക്കി 45 സെഞ്ച്വറികളും പാവപ്പെട്ടവരുടെ മുന്പില് ആയിരുന്നെന്നും ഒരു ട്രോളില്‍ പറയുന്നു. കാര്യവട്ടത്തെ കളി കാണാന്‍ പോയവരുടെ വീടുകളില്‍ ഇന്‍കം ടാക്സ് റെയ്ഡായിരുന്നു എന്നതായിരുന്നു മറ്റൊരു ട്രോള്‍. കാരണം കാര്യവട്ടത്ത് കളികാണാന്‍ പോയവര്‍ എല്ലാവരും പണക്കാരായിരുന്നു.
ന്യായീകരണത്തൊഴിലാളികള്‍ പലരും പാവപ്പെട്ടവര്‍ കളികാണാന്‍ വരേണ്ടെന്ന കായികമന്ത്രിയുടെ വി.അബ്ദുറഹിമാന്റെ പ്രസ്താവനയെ ന്യായീകരിക്കാനും ശ്രമിച്ചു. മൂന്ന് ഏകദിനത്തില്‍ ആദ്യത്തെ രണ്ടും നേടിയതിനാലാണ് കാണികള്‍ വരാതിരുന്നതെന്നായിരുന്നു തിരുവനന്തപുരം കോര്പറേഷന് അധ്യക്ഷ ആര്യാ രാജേന്ദ്രന് ന്യായീകരിച്ചത്. ബിനീഷ് കോടിയേരി പറഞ്ഞത് ശബരിമല മകരവിളക്ക് സീസണും സ്കൂള്‍ പരീക്ഷകളും കാരണം ആളുകള്‍ വന്നില്ലെന്നായിരുന്നു.
എന്തായാലും മുഖം രക്ഷിക്കാനാവണം, പാവങ്ങള്‍ കളി കാണേണ്ടെന്ന് പറഞ്ഞ കായികമന്ത്രി വി.അബ്ദുറഹിമാന് കാര്യവട്ടത്തെ സ്റ്റേഡിയത്തില്‍ വരാഞ്ഞത് ഉചിതമായി. പിന്നെ കളി ഏതാണ്ട് പാതി പിന്നിട്ട ശേഷം കുറെപ്പേര് സ്റ്റേഡിയത്തിലേക്ക് ഇടിച്ചുകയറിയിരുന്നു. ഇവരെല്ലാം ഏമാന്മാരുടെ ദയയില്‍ ഫ്രീപാസ് സംഘടിപ്പിച്ചവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: