കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്‍പ്പാദന സഹമന്ത്രി ഡോ. എല്‍. മുരുകന് കേരളത്തില്‍ എത്തി. ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിയ അദ്ദേഹം ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പമ്പയിലെത്തി.
നാളെ പ്രസിദ്ധമായ താലപ്പൊലി മഹോത്സവം നടക്കുന്ന കൊടുങ്ങല്ലൂര്‍ ശ്രീഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. കേന്ദ്രമന്ത്രിയുടെ കേരള സന്ദര്‍ശനം നാളെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: