തിരുവനന്തപുരം:കാര്യവട്ടത്ത് നടന്ന മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ 317 റണ്‍സിന് തോല്പിച്ചതോടെ ഏകദിന പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി. ഇന്ത്യ ഉയര്‍ത്തിയ 391 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ പോരാട്ടം 22-ാം ഓവറില്‍ അവസാനിച്ചു. മുഴുവന്‍ ബാറ്റ്സ്മാന്മാരും വെറും 73 റണ്‍സ് എടുക്കുമ്പോഴേക്കും പുറത്തായി.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലാണ് ഇന്ത്യയുടെ വിജയം. ഇതിന് മുന്‍പ് ഏകദിന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമായിരുന്നു റെക്കോര്‍ഡ്. ഈ റെക്കോര്‍ഡാണ് ഇന്ത്യ മറികടന്നത്. .
ഇന്ത്യയുടെ 391 എന്ന കൂറ്റന്‍ സ്കോറിനെതിരെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ച ലങ്കന്‍ താരങ്ങള്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായി. ലങ്കന്‍ നിരയില്‍ നുവാനിദോ ഫെര്‍ണാഡോ, ദാസുന്‍ സനക, കസുന്‍ രജിത എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് 4 വിക്കറ്റും കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും 2 വിക്കറ്റ് വീതവും നേടി. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്‍, വിരാട് കോലി എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. 110 പന്തില്‍ നിന്ന് പുറത്താകാതെ 166 റണ്‍സ് നേടിയ വിരാട് കോലി തന്നെയായിരുന്നു ഇന്ത്യയുടെ കുന്തമുന. അക്ഷര്‍ പട്ടേല്‍ 2 പന്തില്‍ നിന്നായി 2 റണ്‍ നേടി പുറത്താകാതെ നിന്നു.
പരമ്പരയില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി ഏകദിനത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ബാറ്റ്സ്മാനായി. ഇക്കാര്യത്തില്‍ സച്ചിന് തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് തിരുത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് 21-ാം സെഞ്ചുറി നേടിയതോടെ കോലി മറികടന്നത്. .നായകന് രോഹിത് ശര്‍മ്മ 42 റണ്‍സ് നേടി പുറത്തായി. മത്സരത്തിലുടനീളം ഗംഭീര പ്രകടനം കാഴ്ചവെച്ച ശുഭ്മാന്‍ ഗില്‍ 97 പന്തിൽ 116 റൺസ് എടുത്തു. ശ്രേയസ് അയ്യര്‍ 37 റൺസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: