കാസര്‍കോട്: കേരള സ്റ്റേറ്റ് സ്കൂള്‍ കലോത്സവത്തിനിടെ യക്ഷഗാനം കലാകാരന്മാരെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ജന്മഭൂമിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. യക്ഷഗാനം തുടങ്ങുന്നതിന് മുമ്പുള്ള നിലവിളക്ക് വച്ചുള്ള പൂജ ഒരു സംഘം ആളുകള്‍ അലങ്കോലപ്പെടുത്തുകയുണ്ടായിരുന്നു,
സ്വാഗത ഗാനത്തിന്റെ പേരില്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ യക്ഷഗാന സംഘത്തെ അപമാനിച്ചതില്‍ സംസാരിക്കാന്‍ തയ്യാറല്ല. സ്വാഗത ഗാന വിവാദത്തില്‍ മാത്രമല്ല, യക്ഷഗാനത്തെ അപമാനിച്ചതിനെ കുറിച്ചും സര്‍ക്കാര്‍ അന്വേഷിക്കണം. സ്കൂള്‍ കലോത്സവത്തിന്റെ കാര്യത്തില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് സര്‍ക്കാരും പൊതുമരാമത്ത് മന്ത്രിയും ശ്രമിച്ചത്. സ്കൂള്‍ കലോത്സവത്തില്‍ ബീഫ് വിളമ്പുന്നുണ്ടെങ്കില്‍ പന്നിയും വിളമ്പണമെന്നും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കള്ളക്കേസാണ്. ജാതി പറഞ്ഞ് പീഡിപ്പിച്ചെന്ന് സുന്ദര ഇതുവരെ പറഞ്ഞിട്ടില്ല. രാഷ്ട്രീയപരമായി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് കേസ്. കെ സുന്ദര സ്വമേധയാ സ്ഥാനാര്‍ത്ഥിത്വം പിന്വലിച്ചതണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കേസിന് പിന്നിലെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്, വയനാട് കാസര്‍കോട് യക്ഷഗാന സംഘങ്ങളുടെ ചൗക്കി പൂജ നടക്കുന്നതിനിടെ സംഘാടക സമിതി ഭാരവാഹികളെത്തി ബലമായി വിളക്ക് അടിച്ചുകെടത്തുകയായിരുന്നു. വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് സംഘാടക സമിതിയിലെ ആളുകള്‍ നിലവിളക്ക് അടിച്ചുകെടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: